ഇറച്ചികൊണ്ട് തയ്യാറാക്കുന്ന കട്ട്‌ലറ്റുകൾക്ക് സമാനം; ഗലൗട്ടി കബാബിന്റെ ലഖ്‌നൗ ചരിത്രം


സപ്ത സഞ്ജീവ്

സമ്പന്നമായ ഇന്ത്യൻ പാചകചരിത്രത്തിൽ ഗലൗട്ടി കബാബ് എങ്ങനെ ഇടം പിടിച്ചുവെന്നത് മറ്റൊരു കൗതുകം

ഗലൗട്ടി കബാബ്

ക്ഷണത്തോടുള്ള ഇന്ത്യൻ രാജാക്കന്മാരുടെ അഭിനിവേശത്തിന്റെ ഫലമായി, ആശ്ചര്യകരമായ സംഭവങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കറുത്തഎലികളെ വറുത്ത് അത്താഴത്തിനു കഴിക്കുന്നത് മുതൽ നല്ലയിനം ചനകടലകളുടെ (വെള്ള കടല) വേരുകൾ അന്വേഷിച്ച് ഹാരപ്പൻ കാലഘട്ടത്തിലേക്ക് യാത്ര നടത്തിയതു വരെ- എത്രയെത്ര ഭക്ഷണചരിത്രങ്ങൾ!

സമ്പന്നമായ ഇന്ത്യൻ പാചകചരിത്രത്തിൽ ഗലൗട്ടി കബാബ് എങ്ങനെ ഇടം പിടിച്ചുവെന്നത് മറ്റൊരു കൗതുകം. അരിഞ്ഞ ഇറച്ചികൊണ്ട് തയ്യാറാക്കുന്ന കട്ട്‌ലറ്റുകൾക്ക് സമാനമാണ് ഗലൗട്ടി കബാബുകൾ. 13-ാം നൂറ്റാണ്ട് മുതൽ രാജകൊട്ടാരങ്ങളിലും സാധാരണക്കാരുടെ വീട്ടിലും ഒരുപോലെ സ്ഥിര സാന്നിധ്യമായിരുന്നു കബാബുകൾ. നാനിനൊപ്പം പ്രഭാതഭക്ഷണമായി കബാബുകൾ കഴിച്ചിരുന്നശീലം മനുഷ്യർ അന്ന് തുടങ്ങിയതാണ്.

16-ാം നൂറ്റാണ്ട് വരെ, കട്ടിയുള്ള ഭക്ഷണമായിരുന്ന കബാബിന് 'മേക്ക്ഓവർ' സംഭവിച്ചത് ലക്നൗവിലെ നവാബ് അസ-ഉദ്-ദൗളയുടെ വരവോടെയാണ്. സിറാജ്-ഉദ്-ദൗളയുടെ അനന്തരാവകാശിയായ നവാബ് അസദ്-ഉദ്-ദൗള (1748 മുതൽ 1797 വരെ) ലഖ്‌നൗവിലെ പാചക സംസ്കാരത്തിന് നൽകിയ സംഭാവന ചെറുതൊന്നുമല്ല. അസാദ് അധികാരത്തിൽ വന്നപ്പോഴേക്കും ബ്രിട്ടീഷുകാർ അധികാരം പിടിച്ചെടുത്തിരുന്നു. എന്നാൽ വെള്ളക്കാർ നവാബിന്റെ രണ്ട് വിനോദങ്ങൾക്ക് ഇടം നൽകി- വാസ്തുവിദ്യയ്ക്കും പിന്നെ നല്ല ഭക്ഷണത്തോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിനും. കബാബുകളോട് അടങ്ങാത്ത ഇഷ്ടമായിരുന്ന നവാബ് ഒരു കാര്യത്തിൽ കർക്കശക്കാരനുമായിരുന്നു. ദിവസവും കബാബിന്റെ ഒരു പുതിയ വകഭേദം വേണം. അതുകൊണ്ട്, പാചകക്കാർ ഓരോ ദിവസവും ഒരു പ്രത്യേകചേരുവയോ മസാലയോ കബാബുകളിൽ ഉൾപ്പെടുത്തി. ചന്ദനം, റോസ് പൂവുകളുടെ മൊട്ടുകൾ, ജൂനൈപ്പർ ബെറികൾ, അരിപ്പൂച്ചെടിയുടെ വേര്, വിവിധതരം ജലപുഷ്പങ്ങൾ എന്നിങ്ങനെ നിരവധി വസ്തുക്കളാണ് കബാബുകളിൽ നവാബിന്റെ പാചകക്കാർ പരീക്ഷിച്ചത്. ഇതിനെല്ലാം പുറമെ, 150-ൽപരം വിദേശ സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചതായി പറയപ്പെടുന്നു. അങ്ങനെ നവാബിന് പ്രായമായി, പല്ലുകൾ ഇളകി പ്പോവാൻ തുടങ്ങി. അതീവ ഭക്ഷണപ്രിയനായ ഒരാളുടെ പല്ല് നഷ്ടപ്പെട്ടാൽ ഉണ്ടായേക്കാവുന്ന മാനസികാവസ്ഥ എന്തായിരിക്കും? അതിനാൽ, പാചകക്കാർ നവാബിന് കഴിക്കാൻ കഴിയുന്നതരം അതിമൃദുല കബാബുകൾ പലതരം ഉണ്ടാക്കി. അങ്ങനെയങ്ങനെ, പല്ല് പോയ ലഖ്‌നൗവ് നവാബ് അസദ്-ഉദ്-ദൗളയ്ക്ക് കഴിക്കാൻ പലതരം ടെക്‌നിക്കുകളും ചേരുവകളും ഉപയോഗിച്ചുള്ള നിരന്തര പരീക്ഷണങ്ങൾക്കും പിശകുകൾക്കും ശേഷമാണത്രേ ഗലൗട്ടി കബാബ് പിറന്നത്. ഒരു പേശിപോലും അനക്കാതെ വായിൽ അലിയുന്ന കബാബ്. മോട്ടി പുലാവിന്റെ സ്രഷ്ടാവായ ഹാജി മുഹമ്മദ് ഫക്ര്-ഇ-ആലം സാഹിബ് ആണ് ആദ്യത്തെ ഗലൗട്ടി കബാബ് ഉണ്ടാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ഗോമാംസത്തിനുപകരം, ആട്ടിൻകുട്ടിയുടെ ഏറ്റവും മികച്ച കഷണങ്ങളാണ് ഉപയോഗിച്ചതെന്നും പറയുന്നു.

1783-ലെ മഹാക്ഷാമകാലത്ത് പോലും, മൃദുവും രുചികരവുമായ കബാബുകൾ നവാബിന്റെ പാചകക്കാർ തയ്യാറാക്കിയിരുന്നെന്നാണ് ചരിത്രം. ഡൽഹിയിലും ഗലൗട്ടി കബാബുകൾ ലഭിക്കുന്ന അനവധി കടകളുണ്ടെങ്കിലും എവിടെയും യഥാർഥ കബാബിനോളം പോന്ന ഒന്നും ലഭിക്കില്ലെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: galouti kebab recipe, history of galouti kebab

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented