ആരോഗ്യഗുണത്തിലും മണത്തിലും രുചിയിലുമൊക്കെ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ലോക പ്രശസ്തി നേടിയവയാണ്. ഇവയുടെ ഗുണങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ അവയെക്കുറിച്ചുള്ള പരമ്പരാഗത അറിവ് ശരിവെക്കുന്നു. രുചിക്കും ഗുണത്തിനുമൊപ്പം വിലയിലും മുന്നിലായതിനാല്‍ ഇവയില്‍ മായം ചേര്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
കുരുമുളക് ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ്. എന്നാല്‍, വളരെ എളുപ്പത്തില്‍ മായം ചേര്‍ക്കാന്‍ കഴിയുന്ന ഒന്നാണ് കുരുമുളക്. യഥാര്‍ത്ഥ കുരുമുളകും മായം കലര്‍ത്തിയതും തമ്മില്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്നത് നിങ്ങളെ കുഴക്കിയേക്കാം. മായം കലര്‍ത്തിയ കുരുമുളക് കണ്ടെത്തുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) ഒരു എളുപ്പവഴി പങ്കുവെച്ചിരിക്കുകയാണ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ. കുരുമുളകില്‍ ചേര്‍ത്ത മായം വളരെ എളുപ്പത്തില്‍ കണ്ടെത്താനുള്ള വഴിയാണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

കുരുമുളകിനു പകരമായി വ്യാപകമായി ചേര്‍ക്കുന്ന മായം ബ്ലാക് ബെറിയാണ്. മിക്കപ്പോഴും കുരുമുളകിനൊപ്പം ഉണങ്ങിയ ബ്ലാക് ബെറി കൂടി ചേര്‍ത്താണ് ഇത് വില്‍പ്പനയ്‌ക്കെത്തുന്നത്. സ്വല്‍പം കുരുമുളക് എടുത്ത് ഒരു മേശയുടെ മുകളില്‍ വയ്ക്കുക. അതിനുശേഷം കൈയുടെ തള്ളവിരല്‍ ഉപയോഗിച്ച് ഇത് പൊടിക്കാന്‍ ശ്രമിക്കുക. യഥാര്‍ത്ഥ കുരുമുളക് വേഗം പൊടിഞ്ഞുകിട്ടില്ല. എന്നാല്‍, ബ്ലാക് ബെറിയാണെങ്കില്‍ എളുപ്പത്തില്‍ പൊടിഞ്ഞുപോകും. 

മുമ്പും ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള വീഡിയോകള്‍ എഫ്.എസ്.എസ്.എ.ഐ. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Content Highlights: fssais simple test detects adulteration in black pepper