-
പച്ചക്കറികളും ചോറും മീനും പയറു വര്‍ഗ്ഗങ്ങളുമെല്ലാം സമൃദ്ധമായ ഇന്ത്യന്‍ ഡയറ്റ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് പഠനങ്ങള്‍. എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ശീലമാക്കിയവര്‍ക്ക് ചില മൈക്രോന്യൂട്രിയന്റുകളുടെ കുറവ് അനുഭവപ്പെടാം. ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവുന്ന, വിറ്റാമിനുകളും മിനറലുകളും സമൃദ്ധമായ ഭക്ഷണങ്ങളുണ്ട്. അവയുടെ ഒരു പട്ടിക ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ( FSSAI) തങ്ങളുടെ ട്വിറ്റര്‍ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നു.
വിറ്റാമിനുകളായ ബി 6, ബി 9 എന്നിവ നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ല ദഹനത്തിനും ഇന്‍ഫ്‌ളമേഷന്‍ കുറക്കാനും സഹായിക്കുമെന്ന് പോസ്റ്റില്‍ പറയുന്നു.
ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ഏറ്റവും സഹായകരമാകുന്നതാണ് വിറ്റാമിന്‍ ബി6. പലതരം പരിപ്പു വര്‍ഗങ്ങള്‍, ഇഞ്ചി, വെളുത്തുള്ളി, ഉലുവ എന്നിവയില്‍ വിറ്റാമിന്‍ ബി6 ധാരാളമായി അടങ്ങിയിരിക്കുന്നു. ബ്രൗണ്‍ റൈസും വിറ്റാമിന്‍ ബി6 നിറഞ്ഞ ഭക്ഷണമാണ്.
വിറ്റാമിന്‍ ബി 9 ഫോളിക് ആസിഡിന്റെ നിര്‍മാണത്തിന് വളരെയധികം സഹായിക്കുന്നു. മെറ്റബോളിസത്തെ സഹായിക്കാനും ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഈ വിറ്റാമിന്‍ കൂടുതലായി ശരീരത്തിന് ആവശ്യമാണ്. പയറു വര്‍ഗങ്ങള്‍, സോയാബീന്‍, കാപ്‌സിക്കം, ബീറ്റ്‌റൂട്ട് എന്നവ വിറ്റാമിന്‍ ബി 9 കലവറകളാണ്.
Content Highlights: FSSAI shared some plant-based foods that are rich in Vitamins B6 and B9
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..