ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്താന്‍ കഴിക്കാം ഈ പഴങ്ങള്‍


തണ്ണിമത്തന്‍ ജ്യൂസായും പ്രാതലില്‍ സ്മൂത്തിയായും ഉള്‍പ്പെടുത്തിയും കഴിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.  

പ്രതീകാത്മക ചിത്രം | Photo: canva.com/

ആരോഗ്യത്തോടെ ഇരിക്കുന്നതിന് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. വെള്ളം കുടിച്ച് മാത്രം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതില്ല. പഴങ്ങള്‍ കഴിക്കുന്നതിലൂടെയും ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജലം കണ്ടെത്താന്‍ കഴിയും. ജലാംശം മാത്രമല്ല, ധാരാളം പോഷകങ്ങളും ധാതുക്കളും പഴങ്ങള്‍ കഴിക്കുന്നതിലൂടെ ലഭിക്കുകയും ചെയ്യും. ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഏതാനും പഴങ്ങള്‍ പരിചയപ്പെടാം.

ആപ്പിള്‍

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആപ്പിള്‍ സുലഭമായി ലഭിക്കുന്ന സമയമാണ്. ആപ്പിളില്‍ 86 ശതമാനത്തോളമാണ് ജലത്തിന്റെ അളവ്. പതിവായി ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം കാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. രാവിലെ ഉറക്കമുണര്‍ന്നപാടെ കാപ്പിയ്ക്കും ചായയ്ക്കും പകരം ആപ്പിള്‍ കഴിക്കുന്നത് മികച്ച ആശയമാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിരാവിലെ ആപ്പിള്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമെന്നുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

തണ്ണിമത്തന്‍

ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ജലാംശം എത്തുന്നതിന് സഹായിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണിമത്തന്‍. 96 ശതമാനവും ജലം അടങ്ങിയ ആ പഴം വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ്. കലോറി വളരെക്കുറവായ തണ്ണിമത്തന്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്കും ഏറെ ഉത്തമമാണ്. തണ്ണിമത്തന്‍ ജ്യൂസായും പ്രാതലില്‍ സ്മൂത്തിയായും ഉള്‍പ്പെടുത്തിയും കഴിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

പപ്പായ

88 ശതമാനം ജലാംശം അടങ്ങിയ പപ്പായ വിറ്റാമിനുകളായ സി, എ, ഇ എന്നിവയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ്. പപ്പായ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.

ഓറഞ്ച്

വിറ്റാമിന്‍ സിയുടെ വലിയ സ്രോതസ്സായ ഓറഞ്ച് ജലാംശത്തിന്റെ അളവിലും മുന്നിലാണ്. ഓറഞ്ച് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ചര്‍മ സംരക്ഷണത്തിനും ഉത്തമമാര്‍ഗമാണ് ഓറഞ്ച്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: to prevent dehydration, fruits with high water content, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented