പപ്പായ (Photo: N.M. Pradeep)
കടുത്തചൂടില്‍നിന്ന് വളരെപ്പെട്ടെന്നാണ് മഴ നിറഞ്ഞ കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നത്. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള ചാഞ്ചാട്ടം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കാനുള്ള സാധ്യത ഏറെയാണ് ആരോഗ്യകാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണ്ട സമയം കൂടിയാണിത്. വേഗത്തില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഈ സമയത്തുണ്ട്. ഇക്കാലയളവില്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഏതാനും പഴവര്‍ഗങ്ങള്‍ പരിചയപ്പെടാം.
ഞാവല്‍പ്പഴം
വിറ്റാമിനുകള്‍, പൊട്ടാസ്യം, അയണ്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് ഞാവല്‍പ്പഴം. രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഈ പോഷകങ്ങള്‍ സഹായിക്കുന്നു. ഇത് കൂടാതെ, ഞാവല്‍പ്പഴത്തില്‍ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പെട്ടെന്ന് പഞ്ചസാര ഉയരാതെ കാക്കുന്നതിനും ഞാവല്‍പ്പഴം സഹായിക്കുന്നു.
ചെറി
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചെറിയിലടങ്ങിയിരിക്കുന്ന പോട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ സഹായിക്കുന്നു. ഇത് കൂടാതെ, കൊളസ്‌ട്രോളിന്റെ അളവും രക്തസമ്മദ്ദര്‍വും നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
മാതളപ്പഴം
ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് ശരീരത്തില്‍ രക്തചംക്രമണം കൂട്ടുന്നതിന് മാതളപ്പഴം സഹായിക്കുന്നു. രക്താതി സമ്മര്‍ദം, ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും മാതളപ്പഴം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പപ്പായ
ദഹനത്തിന് ഏറെ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് പപ്പായ. വിറ്റാമിന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പപ്പായ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..