പ്രതീകാത്മക ചിത്രം | Photo: Getty Images
വേനല്‍ക്കാലമെത്തിയതോടെ പഴങ്ങളുടെയും ജ്യൂസുകളുടെയും ഉപഭോഗത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. വേഗത്തില്‍ ദാഹവും വിശപ്പും ശമിപ്പിക്കുന്നതിന് വേണ്ടിയാണ്
നമ്മളില്‍ ഭൂരിഭാഗം പേരും ജ്യൂസുകള്‍ കുടിക്കുന്നത്. എന്നാല്‍, കുട്ടികളായിരിക്കുമ്പോള്‍ ജ്യൂസുകള്‍ കുടിക്കുന്നത് പിന്നീട് മികച്ച ആഹാരശൈലി രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ശരീരഭാരം വര്‍ധിക്കാതെയുള്ള ആഹാരശൈലി സൃഷ്ടിക്കാന്‍ പഴച്ചാറുകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
ബി.എം.സി. ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ലൈന്‍ എല്‍. മൂറും സംഘവും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കുട്ടിക്കാലം മുതല്‍ കൗമാരക്കാലം വരെ വെള്ളവും മറ്റും ചേര്‍ക്കാതെയുള്ള പഴച്ചാറുകള്‍ കഴിക്കുന്നത് മികച്ച ആഹാരക്രമം സ്വന്തമാക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
മൂന്നിനും ആറിനും ഇടയില്‍ പ്രായമുള്ള 100 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരുടെ ആഹാരക്രമവും ശരീരഭാരവും ഉയരവും പഠനവിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ കുട്ടികളെ ഫ്രാമിങ്ഹാം ചില്‍ഡ്രന്‍സ് സ്റ്റഡി കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പഠനത്തിന്റെ ഭാഗമായി പത്തുവര്‍ഷത്തോളം നിരീക്ഷിച്ചു. ഗൈഡ്‌ലൈന്‍സ് ഫോര്‍ അമേരിക്കന്‍സിന്റെ(ഡി.ജി.എ) നിര്‍ദേശമനുസരിച്ചാണ് കഴിക്കുന്ന പഴങ്ങളുടെ അളവ് ക്രമീകരിച്ചത്.
മറ്റുകുട്ടികളെ അപേക്ഷിച്ച് പഴങ്ങളും ജ്യൂസുകളും നന്നായി കഴിച്ച കുട്ടികള്‍ ഡി.ജി.എ.യുടെ ഭക്ഷണശുപാര്‍ശകള്‍ പിന്തുടരാനുള്ള സാധ്യത നാലിരട്ടിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ, കുട്ടികളുടെയും കൗമാരക്കാരുടെയും ശരീരഭാരം വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് പഴങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്നും പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
കുട്ടികളുടെ ശരീരഭാരം വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി അവര്‍ക്ക് പഴങ്ങള്‍ നല്‍കാതിരിക്കരുതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
Content Highlights: fruit jiuce fro kids, healthy diet paln, better dietary patterns
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..