Photo: Gettyimages.in
നല്ല ആരോഗ്യവും തിളക്കമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്‌നമാണ്. മുഖക്കുരുവും ചര്‍മ്മപ്രശ്‌നങ്ങളും അലട്ടുമ്പോള്‍ അതിനെ ചെറുക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാകും നമ്മളില്‍ പലരും.
ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ പച്ചക്കറികള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ അടുക്കളയില്‍ പച്ചക്കറികളുടെ ഉപയോഗശേഷം ബാക്കി വരുന്ന തൊലികള്‍ക്ക് ഇനി ഉപയോഗമുണ്ട്. പലരും ഇവ ജൈവമാലിന്യത്തിന്റെയൊപ്പം കളയാറാണ് പതിവ്. ഇനി ഇവ ചര്‍മ്മ സംരംക്ഷണത്തിനായി ഉപയോഗപ്പെടുത്താം.
ബീറ്റ്‌റൂട്ട് തൊലി ചര്‍മ്മത്തിന് റോസാപ്പൂവ് പോലെ മൃദുത്വം നല്‍കും. മുഖത്തും ചുണ്ടിലും ഒരുപോലെ ബീറ്റ്‌റൂട്ട് തൊലി ഉപയോഗിക്കാം.ഉരുളക്കിഴങ്ങിന്റെ തൊലി ചര്‍മ്മസംരംക്ഷണത്തിന് മികച്ചതാണ്. ഇവയുടെ തൊലിയില്‍ വിറ്റാമിന്‍ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറുത്ത പാടുകള്‍ കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യവും അവയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും നന്നായി കഴുകി വൃത്തിയാക്കിയ ഉരുളക്കിഴങ്ങിന്റെ തൊലി മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ശേഷം മുഖം വൃത്തിയാകി കഴുകണം.
ആന്റി ഓക്സിഡന്റുകളാൾ സമ്പന്നമാണ് കാരറ്റിന്റെ തൊലി. ഇത് ചര്‍മ്മത്തെ ചെറുപ്പവും കൂടുതല്‍ തിളക്കവുമുള്ളതാക്കും. കാരറ്റില്‍ വിറ്റാമിന്‍ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കും. ചര്‍മ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജന്‍ ഉല്‍പാദനത്തിനും വിറ്റാമിന്‍ സി സഹായകരമാകും.
പ്രകൃതിദത്ത എന്‍സൈമുകള്‍ അടങ്ങിയതാണ് മത്തങ്ങയുടെ തൊലി. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ മൃദുവായി പുറംതള്ളുന്നു. അവയില്‍ സിങ്ക്, വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കുന്നു.
വെള്ളരിക്കയുടെ തൊലിയും ചര്‍മ്മത്തിന് ഗുണം ചെയ്യും. മുഖത്തിന് വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാന്‍ ഇവ സഹായിക്കും. ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും ഇവയിലുണ്ട്. ധാരാളം അവശ്യ പോഷകങ്ങള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നല്‍കുകയും ചെയ്യും.
Content Highlights: Fruit , vegetable, your skin,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..