ഉപ്പിന്റെ അമിതമായ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. രക്തസമ്മര്‍ദ്ദം കൂടുന്നതാണ് ഒരു പ്രശ്‌നം. ഹൈപ്പര്‍ ടെന്‍ഷനും വൃക്കരോഗങ്ങളുമാണ് മറ്റ് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍. ഇതിനെല്ലാമൊപ്പം അമിതമായ ഉപ്പ് ഉപയോഗം രോഗപ്രതിരോധശക്തിയെ ബാധിക്കുമെന്നാണ് പഠനങ്ങള്‍. രോഗം പരത്തുന്ന സൂഷ്മാണുക്കളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിയാതെ വരുമെന്ന് ചുരുക്കം.
ഉപ്പ് അധികമടങ്ങിയ ജങ്ക് ഫുഡുകള്‍ ശീലമാക്കിയിട്ടുണ്ടോ, ഇതിനൊപ്പം പാകം ചെയ്യുന്ന ഭക്ഷണത്തിലും ഉപ്പ് കൂടുതലാണോ, എങ്കില്‍ ഇത്തരത്തില്‍ അമിതമായി ഉപ്പ് കഴിക്കുന്നത് അപകടകരമാണെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ((FSSAI) പറയുന്നത്.
ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറക്കാന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ചില വഴികള്‍ നല്‍കുന്നുണ്ട്.
Look out for foods that may have hidden salt in them! #21DayChallenge #EatRight #HealthForAll #SwasthBharat@mygovindia @MoHFW_INDIA @PIB_India @MIB_India pic.twitter.com/hv0QbCrSoW
— FSSAI (@fssaiindia) October 28, 2020
1. രുചി കൂട്ടാനായി ഉപ്പ് ഉപയോഗിക്കുന്നതിന് പകരം മറ്റ് ചേരുവകള്‍ പരീക്ഷിക്കാം. ലെമണ്‍ പൗഡര്‍, ഡ്രൈമാംഗോ പൗഡര്‍, കാരം സീഡ്‌സ്, കുരുമുളക് പൊടി, ഒറിഗാനോ തുടങ്ങിയവ ഭക്ഷണത്തില്‍ ചേര്‍ക്കാം.
2. ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഉപ്പ് ചേര്‍ക്കുന്നത് ഒഴിവാക്കാം. പകരം ഏറ്റവും അവസാനം ഉപ്പ് ചേര്‍ക്കുന്നതാണ് നല്ലത്. ഇത് ഉപ്പ് അമിതമാകാതിരിക്കാന്‍ സഹായിക്കും.
3. ഭക്ഷണസാധനങ്ങളായ അച്ചാര്‍, പപ്പടം, സോസ്, ചട്ണി എന്നിവയിലെല്ലാം അമിതമായി ഉപ്പിന്റെ അംശമുണ്ട്. ഇത്തരം ഭക്ഷണസാധനങ്ങളുടെ ഉപയോഗം കുറയ്ക്കാം.
Here’s an easy way to cut back on salt!#21DayChallenge #EatRight #HealthForAll #SwasthBharat@PIB_India @MIB_India @mygovindia @MoHFW_INDIA pic.twitter.com/UlvcyCIyzV
— FSSAI (@fssaiindia) October 29, 2020
4. ചോറ്, ദോശ, റോട്ടി, പൂരി തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ഉപ്പ് ഒഴിവാക്കാം. ഇവയ്‌ക്കൊപ്പം കഴിക്കുന്ന കറിയില്‍ ഉപ്പ് ചേര്‍ക്കുന്നതുകൊണ്ടാണ് ഇത്. ആവശ്യമെങ്കില്‍ ലെമണ്‍ പൗഡര്‍ പോലുള്ളവ ഉപയോഗിക്കാം.
Content Highlights: Four simple ways to reduce salt intake suggested by FSSAI