ടുക്കളയില്‍ നമ്മള്‍ ചെയ്യുന്ന കുഞ്ഞു തെറ്റുകള്‍ക്കു ചിലപ്പോള്‍ വലിയ വിലകൊടുക്കേണ്ടി വരും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവ ഒഴിവാക്കാന്‍ കഴിയും. 

നോണ്‍ സ്റ്റിക് പാത്രങ്ങളുടെ അമിതോപയോഗം അരുത്

ചില വിഭവങ്ങളുണ്ടാക്കുന്നതിന് നോണ്‍ സ്റ്റിക് പാത്രങ്ങള്‍ മികച്ചതാണ്. അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ ഈ പാത്രത്തില്‍ പാകം ചെയ്യുന്നത് അതിനുള്ളിലെ കോട്ടിങ് നശിക്കാന്‍ കാരണമാകും. എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നോണ്‍ സ്റ്റിക് പാത്രങ്ങളുടെ മറ്റൊരു പ്രത്യേകത. മുട്ട പൊരിക്കുന്നത് പോലുള്ള എണ്ണ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഇതിൽ തയ്യാറാക്കുന്നതും കുറയ്ക്കാം. 

ചൂടാകാത്ത പാത്രത്തില്‍ ചേരുവകകള്‍ ചേര്‍ക്കരുതേ

സമയക്കുറവ് കൊണ്ടോ നമ്മുടെ സൗകര്യത്തിനനുസരിച്ചോ അടുപ്പത്ത് വെച്ച പാത്രം ചൂടാകുന്നതിന് മുമ്പ് ചേരുവകകള്‍ ചേര്‍ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നന്നായി മൊരിഞ്ഞു കിട്ടേണ്ട  ചേരുവകകള്‍ക്ക് ആ ഗുണം നഷ്ടപ്പെടുന്നതിന് കാരണാകും. നന്നായി ചൂടായ പത്രത്തിലേക്ക് ചേരുവകകള്‍ ചേര്‍ക്കുന്നത് അവയുടെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും കുഴഞ്ഞുപോകാതിരിക്കാനും സഹായിക്കും.

നല്ല ചൂടുള്ള ഭക്ഷണം ഫ്രിഡ്ജില്‍ വെക്കരുതേ

നല്ല ചൂടൂള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ അപ്പോള്‍ തന്നെ ഫ്രിഡ്ജില്‍ വെക്കുന്ന ശീലമുള്ളവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍, അങ്ങിനെ ചെയ്യുന്നത് ഫ്രിഡ്ജിനുള്ളിലെ താപനില ഉയരാന്‍ കാരണമാകുകയും മറ്റ് ഭക്ഷണങ്ങളില്‍ ബാക്ടീരിയ വളരാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍, ചൂടുള്ള ഭക്ഷണം നന്നായി തണുത്തതിനുശേഷം മാത്രമേ ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടുള്ളൂ.

ഇടയ്ക്കിടെ അടപ്പ് തുറക്കണ്ട, ഇളക്കി നോക്കണ്ട

ഭക്ഷണം പാകം ചെയ്യുമ്പോള്‍ നമ്മള്‍ ഇടയ്ക്കിടെ അടപ്പു തുറന്നുനോക്കുകയും ഇളക്കി കൊടുക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ താപനിലയെ ബാധിക്കും. ഭക്ഷണം നന്നായി വെന്തു വരുന്നത് വരെ നമ്മള്‍ കാത്തിരിക്കണമെന്ന് ചുരുക്കം.

പാസ്ത വേവിച്ച വെള്ളം വെറുതേ കളയരുത്

പാസ്ത വേവിച്ച വെള്ളം മിക്കപ്പോഴും വെറുതേ കളയുന്നവരാണ് നമ്മളിൽ പലരും. അത് സ്റ്റാർച്ച് കൂടുതൽ അടങ്ങിയ വെള്ളമാണ്. അതിനാൽ കട്ടി കൂടുതലായിരിക്കും. സോസും പാസ്തയും ചേർത്തു വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ഈ വെള്ളം കൂടി ചേർക്കുന്നത് രുചി വർധിപ്പിക്കും. 

Content highlights: for easy cooking, avoid these mistakes in kitchen