Representative Image | Photo: Gettyimages.in
ഫ്രിഡ്ജിന്റെ ഉപയോഗം എത്ര വലുതാണെന്ന് പാചകം ചെയ്യുന്നവര്‍ക്കറിയാം. അടുക്കളയില്‍ അത്യാവശ്യമായ മിക്ക സാധനങ്ങളും സൂക്ഷിക്കാന്‍ ഇതില്ലാതെ പറ്റില്ല. പക്ഷെ നമ്മളില്‍ ഭൂരിഭാഗം പേരും കിട്ടുന്നതെല്ലാം ഫ്രിഡ്ജില്‍ കയറ്റിവെക്കുന്ന സ്വഭാവമുള്ളവരാണ്. എന്നാൽ ഇങ്ങനെയെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടാത്തതും അതുപോലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കേടായിപ്പോകുന്നതുമായ പല ഭക്ഷ്യവസ്തുക്കളുമുണ്ട്. പലര്‍ക്കും ഇതെക്കുറിച്ചൊന്നും കൃത്യമായ ധാരണയില്ല. ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെക്കേണ്ടതില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പലരും ഉള്ളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കണ്ടുവരാറുണ്ട്. എന്നാലിതുമൂലം ഉള്ളി പെട്ടെന്ന് കേടായിപ്പോകും. എന്നാൽ തൊലി നീക്കിയ ഉള്ളിയാണെങ്കില്‍ അത് എയര്‍-ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം,
പാചകത്തിനുപയോഗിക്കുന്നതോ അല്ലാത്തതോ ആയ ഒരു എണ്ണയും ഫ്രിഡ്ജിനകത്ത് വയ്‌ക്കേണ്ടതില്ല. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, വെജിറ്റബിള്‍ ഓയില്‍ തുടങ്ങിയവയും വെക്കേണ്ടതില്ല. നെയ്യ്,വെണ്ണ, ചീസ് പോലുള്ള ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
കേടായിപ്പോകാതിരിക്കാന്‍ ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പലരുടേയും പതിവാണ്. എന്നാല്‍ ബ്രെഡ് ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അത് പെട്ടെന്ന് കേടായിപ്പോവുകയാണ് ചെയ്യുന്നത്. അതിന്റെ മാര്‍ദവവും നഷ്ടപ്പെട്ടുപോകും. ബ്രെഡ് എപ്പോഴും മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കണം.
ഭൂരിഭാഗം ആളുകളും വിചാരിച്ചിരിക്കുന്നത് തക്കാളി നിര്‍ബന്ധമായും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതാണെന്നാണ്. എന്നാല്‍ തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴാണ് പുറത്ത് വച്ചാലുള്ളതിനെക്കാള്‍ പെട്ടെന്ന് കേടായിപ്പോകുന്നത്. അതേസമയം എയര്‍-ടൈറ്റ് ബാഗുകളിലോ ബോക്‌സുകളിലോ തക്കാളി വച്ച് അവ ഫ്രിഡ്ജില്‍ വച്ചാല്‍ കുറച്ചുകൂടി സമയം അവ കേടുകൂടാതെയിരിക്കാം.
നട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സുമൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. ഇവയെല്ലാം എയര്‍ ടൈറ്റ് പാത്രങ്ങളില്‍ ഉറുമ്പോ മറ്റ് പ്രാണികളോ എത്താത്ത രീതിയില്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിന് പുറത്തുതന്നെയാണ് കൂടുതല്‍ സൂക്ഷിക്കാറ്. എങ്കിലും ചിലരെങ്കിലും ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാറുമുണ്ട്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷമാണെങ്കില്‍ അല്‍പം വെള്ളത്തില്‍ മുക്കിവച്ച് ഈ പാത്രം അങ്ങനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കാം. അല്ലാതെ ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ല.
Content Highlights: food,fridge,cooking,potato,oil,nuts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..