പ്രതീകാത്മക ചിത്രം | Photo: canva.com/
ആഹാരക്രമത്തിലും നമ്മുടെ ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങള്‍ വലിയതോതിലുള്ള ജീവിതശൈലീ രോഗങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിച്ചത്. വ്യായാമക്കുറവും ജങ്ക് ഫുഡും കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് നമ്മളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. രക്താതിസമ്മര്‍ദം, പ്രമേഹം തുടങ്ങിയ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രക്തസമ്മര്‍ദം വര്‍ധിക്കുന്നത് ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ചില ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്താതിസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏതാനും പച്ചക്കറികള്‍ പരിചയപ്പെടാം. തണുപ്പ്കാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറികള്‍ കൂടെയാണിത്.
റാഡിഷ്
പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസ്സാണ് റാഡിഷ്. നിശ്ചിത അളവില്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
കാരറ്റ്
കാരറ്റില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളിലും ഹൃദയധമനികളിലുമുള്ള സമ്മര്‍ദം കുറയ്ക്കുന്നു. ഇതിലൂടെ രക്താതിസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദ്രോഗം അടക്കമുള്ള രോഗങ്ങളെ പടിക്ക് പുറത്ത് നിറുത്താനും കഴിയും.
ഉലുവാ ഇല
ഉലുവാ ഇലയിലെ ഫൈബര്‍, സോഡിയം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു. ഇതിന് പുറമെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു.
ചീര
പൊട്ടാസ്യം, മഗ്നീഷ്യം, ലൂട്ടെയ്ന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് ചീര. ഇത് ഹൃദയധമനികളുടെ ഭിത്തി കനം വയ്ക്കുന്നത് തടയുകയും ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് രക്താതിസമ്മര്‍ദത്തെ പടിക്ക് പുറത്ത് നിറുത്തുന്നു.
ബീറ്റ്റൂട്ട്
തണുപ്പുകാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലെ ബി വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ബീറ്റ്റൂട്ട് സാലഡ്, സൂപ്പ് എന്നിവയെല്ലാം കഴിക്കാം.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: foods to regulate bp and manage hypertension, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..