നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും അലട്ടുന്നുണ്ടോ? ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍


വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചി.

പ്രതീകാത്മക ചിത്രം | Photo: canva.com/

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ദഹന വ്യവസ്ഥ അത്യാവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള അവശ്യപോഷകങ്ങള്‍ യഥോചിതം ശരീരത്തിന് ലഭ്യമാക്കുന്നതിന് ആരോഗ്യമുള്ള ദഹനവ്യവസ്ഥ ആവശ്യമാണ്. അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ച് തികട്ടല്‍, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാരുകള്‍ ഇല്ലാത്ത ഭക്ഷണവും പ്രോബയോട്ടിക് ആഹാരങ്ങള്‍ കഴിക്കാത്തതും ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ പരിഹരിച്ച്, ആരോഗ്യമുള്ള ശരീരം സമ്മാനിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

യോഗര്‍ട്ട്

ദഹനവ്യവസ്ഥയുടെ ആരോഗ്യംനിര്‍ണയിക്കുന്നതില്‍ കുടലിലെ സൂക്ഷ്മാണുക്കള്‍ക്ക് വലിയ പ്രധാന്യമുണ്ട്. ഇതില്‍ പ്രോബയോട്ടിക് ഏറെ നിര്‍ണായകമാണ്. പ്രൊബയോട്ടിക്കുകളുടെ കലവറയാണ് യോഗര്‍ട്ട്. യോഗര്‍ട്ട് കഴിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും വയറിളക്കം, മലബന്ധം എന്നിവ തടയുന്നതിനും സഹായിക്കുന്നു.

പെരുംജീരകം

വിഭവങ്ങള്‍ക്ക് രുചി പകരുന്നു എന്നതിന് പുറമെ മലബന്ധം തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ് പെരുംജീരകം. ദഹനവ്യവസ്ഥയുടെ ഭാഗമായ അവയവങ്ങളുടെ പേശികളെ റിലാക്‌സ് ചെയ്യുന്നതിനും പെരുംജീരകം സഹായിക്കുന്നു.

കറുത്ത കസകസ

സ്മൂത്തികളിലും ജ്യൂസുകളിലും പതിവായി ചേര്‍ക്കാറുള്ള ഒന്നാണ് കറുത്ത കസകസ. ഫൈബറിന്റെ മികച്ച സ്രോതസ്സാണ് അവ. ഇവ കുടലിലെ സൂക്ഷമജീവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും മികച്ച ദനഹത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

പപ്പായ

ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് മികച്ച പഴമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍ എന്ന എന്‍സൈം വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നു.

ധാന്യങ്ങള്‍

ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ധാന്യങ്ങള്‍ ശീലമാക്കാം. വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കി ബാര്‍ളി, ഗോതമ്പ് എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവയാണ്.

ഇഞ്ചി

വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചി. ദഹനക്കുറവ്, വയറിലെ അസ്വസ്ഥതകള്‍, നെഞ്ചെരിച്ചില്‍, വയറിളക്കം എന്നിവയ്‌ക്കെല്ലാമുള്ള മികച്ച പരിഹാരമാര്‍ഗമാണ് ഇഞ്ചി.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: healthy diet, foods to keep your digestive tract healthy, healthy food, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented