മിത വണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അമിത വണ്ണം കുറിക്കാന്‍ ഒരു ഡയറ്റീഷന്റെ സഹായത്തോടെ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും വളര്‍ത്തണം. അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. കൊളസ്‌ട്രോള്‍ കുറക്കാനും ഭാരം ക്രമീകരിക്കാനും സഹായിക്കുന്ന ഈ ഭക്ഷണസാധനങ്ങള്‍ ശീലമാക്കിയാലോ

1. ഇലക്കറികള്‍

കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകഗുണങ്ങളുമുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ലെറ്റിയൂസ്, ചീര, കാബേജ്.. തുടങ്ങിയവയെല്ലാം വിറ്റാമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ കൂടുതല്‍ സമയം വിശക്കാതിരിക്കാനും പെട്ടെന്ന് വിശപ്പ് മാറ്റി അമിത ഭക്ഷണം ഒഴിവാക്കാനും സഹായിക്കും

2. മുട്ട

മുട്ടയുടെ മഞ്ഞ നല്ലതാണെന്നും ചീത്തയാണെന്നും ധാരാളം വിവാദങ്ങളുണ്ട്. വെള്ളയില്‍ മഞ്ഞയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിനുകളും മിനറലുകളും ധാരാളം. 

3. ആപ്പിള്‍ സിഡര്‍ വിനഗര്‍

വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ ധാരാളം. രക്തത്തിലെ കൊളസ്‌ട്രോള്‍ നിലയും ഷുഗര്‍ ലെവലും ശരിയായി നിലനിര്‍ത്താന്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. 

4. നട്‌സും സീഡുകളും

ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പലതരം നട്‌സുകളും സീഡുകളുമാണ്. ആന്റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും കലവറയാണ് ഇവ. മാത്രമല്ല പ്ലാന്റ് ബേസ്ഡ് പ്രോട്ടീനും ധാരാളം. വാള്‍നട്‌സ്, ആല്‍മണ്ട്, പീനട്‌സ്, പംപ്കിന്‍ സീഡ്, ചിയ സീഡ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

5. മുഴുധാന്യങ്ങള്‍

ഗോതമ്പ്, ഒട്‌സ്, ബാര്‍ലി... തുടങ്ങിയ മുഴുധാന്യങ്ങള്‍ കഴിക്കാം. നാരുകള്‍, പ്രോട്ടീന്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ് ഇവയെല്ലാം സമൃദ്ധമാണ് മുഴുധാന്യങ്ങളില്‍. നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനത്തിനും നല്ലതാണ്. മാത്രമല്ല വിശപ്പ് വേഗം മാറ്റുന്നതുകൊണ്ട് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നലും ഒഴിവാകും.

6. പഴങ്ങള്‍

ഏതെങ്കിലും ഒരു പഴം മുടങ്ങാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, ബെറീസ്.. ഇങ്ങനെ നാരുകളാല്‍ സമൃദ്ധമായ ഏത് പഴവും കഴിക്കാം. വീട്ടില്‍ തന്നെ ലഭിക്കുന്ന പേരക്ക, മാമ്പഴം എന്നിവയും കഴിക്കാം. പഴങ്ങള്‍ ജ്യൂസാക്കികഴിക്കുന്നത് ഒഴിവാക്കാം.

Content Highlights: Foods to include in your diet for weight loss