ആര്‍ത്തവ സമയത്തെ വേദന പല സ്ത്രീകളിലും സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ആര്‍ത്തവം അടുക്കുമ്പോഴേക്കും വേദനസംഹാരികളില്‍ അഭയം തേടുന്ന പെണ്‍കുട്ടികള്‍ ഏറെയാണിന്ന്. ആര്‍ത്തവ വേദനയകറ്റാനുള്ള വഴികള്‍ പറഞ്ഞു തരികയാണ് പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് റുജുത ദിവേകര്‍.
വേദനയെ തടയിടാന്‍ ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങളാണ് റുജുത പറഞ്ഞുതരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് റുജുത ടിപ്‌സ് പങ്കുവെക്കുന്നത്.
ആര്‍ത്തവസമയത്തെ വേദന, മൈഗ്രേന്‍, മൂഡ് സ്വിങ്, ഓക്കാനം, വിഷാദം തുടങ്ങിയവയെല്ലാം തടയാന്‍ അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കാനാണ് റുജുത പറയുന്നത്. അവ ഏതെല്ലാമാണെന്നു നോക്കാം.
കുതിര്‍ത്തുവച്ച ഉണക്കമുന്തിരി
വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉണക്കമുന്തിരി വെറും വയറ്റില്‍ കഴിക്കുന്നത് ആര്‍ത്തവ വേദനയെ ചെറുക്കാന്‍ സഹായിക്കും
നെയ്യ്
ഓരോ ഭക്ഷണത്തിനുമൊപ്പം ഒരു ടീസ്പൂണ്‍ നെയ്യ് ശീലമാക്കണമെന്നതാണ് മറ്റൊന്ന്.
തൈരുസാദം
ഉച്ചഭക്ഷണത്തിനായി തൈരുസാദം തിരഞ്ഞെടുക്കുന്നതും നല്ലതാണ്.
നട്‌സ്
അണ്ടിപ്പരിപ്പ് പോലുള്ള നട്‌സ് ആര്‍ത്തവകാലത്ത് കഴിക്കുന്നതും വേദന കുറയ്ക്കും.
റാഗി
റാഗി കൊണ്ടു ദോശയോ റൊട്ടിയോ ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.
Content Highlights: Foods To Help Reduce Period Pain By Celeb Nutritionist Rujuta Diwekar