Image: AFP
മുടി കൊഴിച്ചിലിന്റെ പ്രതിവിധി തേടി അലയുന്ന നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. ഒട്ടനേകം കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചില്‍ വരുന്നത്. പോഷക ആഹാരകുറവ്, താരന്. മാനസിക സമ്മര്‍ദ്ദം എന്നിവ അവയില്‍ ചിലതാണ്. നമ്മള് വിട്ടുകളയുന്ന കാരണങ്ങളില്‍ ഒന്നാണ് പോഷക ആഹാരകുറവ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി മുടികൊഴിച്ചില്‍ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്.
ആയുര്‍വേദ ഡോക്ടറായ നികിത കോഹ്ലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.
നെല്ലിക്ക ജ്യൂസ്
വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വഴി കോളാജന്‍ നിര്‍മ്മാണം വര്‍ദ്ധിച്ച് മുടിയുടെ ശക്തി കൂട്ടുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
കറിവേപ്പില
കേരളീയ വിഭവങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്തത് കറിവേപ്പില. ആന്റിഓക്സിഡന്റസ് ധാരാളം അടങ്ങിയ ഇവ പുതിയ മുടിയഴകള്‍ കരുത്തോടെ വളരാന്‍ സഹായിക്കുന്നു.
മധുരക്കിഴങ്ങ്
കിഴങ്ങ് വര്‍ഗത്തിലെ ഈ കേമന്‍ ബീറ്റാ കരോട്ടിന്റെ കലവറയാണ്. വൈറ്റമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നു. മുടി വീണ്ടും വളരുന്നതിന് ഇവ സഹായിക്കുന്നു.
പയര്‍വര്‍ഗങ്ങള്‍
ഫോളിക്ക് ആസിഡ്, പ്രോട്ടീന്‍,സിങ്ക് ഇവ മൂന്നും ധാരാളം അടങ്ങിയ പയര്‍ ഇനങ്ങള്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹെയര്‍ ഫോളിക്കുകളെ ശക്തിപ്പെടുത്താന്‍ ഇവ മികച്ചതാണ്.
Content Highlights: foods to control hair fall
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..