യൂറിക് ആസിഡ് കൂടുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുണ്ടോ? ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍


2 min read
Read later
Print
Share

Representative Image| Photo: AFP

നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതുപോലെ ചില ഭക്ഷണങ്ങള്‍ ചിലയാളുകളുടെ ആരോഗ്യസ്ഥിതിയ്ക്ക് പറ്റിയതല്ല. അത്തരം പ്രശ്‌നങ്ങളുള്ളവര്‍ അതിനനുസരിച്ച് ഡയറ്റില്‍ മാറ്റം വരുത്തേണ്ടതാണ്. രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. കൃത്യമായ ഡയറ്റിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ സാധിക്കും. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവഴി ദഹനം മെച്ചപ്പെടുകയും രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. ഉയര്‍ന്ന വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ബെറി പഴങ്ങള്‍, ബെല്‍ പെപ്പര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും. ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തിന് ചെറിപ്പഴം കഴിക്കുന്നത് നല്ലതാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. വെള്ളം ധാരാളം കുടിയ്ക്കുകയും ഗ്രീന്‍ ടീ പതിവാക്കുന്നതും വളരെ പ്രയോജനം ചെയ്യും. വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കും.

നേന്ത്രപ്പഴം കഴിക്കുന്നത് വലിയ ഗുണം ചെയ്യും. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇത് വലിയ ഗുണം ചെയ്യും. ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: uric acid ,Banana, yogurt,Citrus fruits ,Cherries,green tea,food

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Representative image

2 min

ശരീരഭാരം കുറയ്ക്കാന്‍ മധുരവും കുറയ്ക്കണം ;പരീക്ഷിക്കാം ഈ വഴികള്‍

Oct 1, 2023


amazon

1 min

എപ്പോഴും മറവിയാണോ ; ഡയറ്റില്‍ ഇവയുള്‍പ്പെടുത്താം

Oct 1, 2023


Milk

2 min

മഴക്കാലത്ത് എല്ലുകളുടെ ആരോഗ്യം കാക്കാം; ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

Sep 30, 2023


Most Commented