photo:pixabay
ആരോഗ്യമില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. ഏറ്റവും പ്രധാനമായും വേണ്ടത് ആരോഗ്യം തന്നെയാണെന്നതില്‍ നമുക്ക് സംശയമില്ല. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യസംരംക്ഷണത്തെക്കുറിച്ച് മറന്നു പോകരുത്.
രോഗപ്രതിരോധശേഷിയാണ് ആരോഗ്യസംരംക്ഷണത്തിന് ഏറ്റവും പ്രധാനമായും വേണ്ടത്. നമ്മള്‍ കഴിയ്ക്കുന്ന ആഹാരം തന്നെയാണ് പ്രധാനമായും നമ്മുടെ ആരോഗ്യസ്ഥിതി നിര്‍ണയിക്കുന്നത്.അതിനായി രോഗപ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ആരോഗ്യസംരംക്ഷണത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയെ ഇനി നിര്‍ബന്ധമായും ഭക്ഷണമേശയിലെത്തിക്കാം. ഇഷ്ടമില്ലെന്ന് കരുതി മാറ്റിവെയ്ക്കുന്ന ഭക്ഷണങ്ങളുണ്ടാവില്ലേ? അവയ്‌ക്കെല്ലാം നമ്മുടെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്.
ഈ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നമ്മളെ സഹായിക്കുന്നത്. അതിനാല്‍ ഡയറ്റിലുള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍.
.jpg?$p=8c4f7cd&&q=0.8)
ചീരയാണ് ഇതില്‍ പ്രധാനി. ഇലക്കറികള്‍ക്ക് വലിയ പ്രാധാന്യം നാം ഡയറ്റില്‍ നല്‍കേണ്ടതുണ്ട്. വിറ്റാമിന്‍ എ,സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഇവയിലെ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളുമാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നത്.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി കാണാം. തണുപ്പ് സമയത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു പഴം കൂടിയാണ് ഓറഞ്ച്.

അതിനാല്‍ ദിവസവും ഓരോ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടും.

തൈരും പ്രധാനപ്പെട്ടൊരു ഭക്ഷണമാണ്. പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് എന്നിവ അടങ്ങിയ തൈര് നിസാരമെന്നും കരുതരുത്. ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ്.
സ്‌ട്രോബെറി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമല്ല. എന്നാല്‍ അവയെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇവയില്‍ ധാരളമായുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും മാറ്റിനിര്‍ത്തരുത്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി രോഗപ്രതിരോധശേഷി കൂട്ടാം.

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ജ്യൂസുകളിലും കറികളിലുമെല്ലാം ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
Content Highlights: food,spinach,ginger,curd,orange,boost immunity,health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..