Representative Image
ഭക്ഷണം കഴിച്ചയുടന്‍ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും പതിവായി വരാറുണ്ടോ? ദഹനപ്രശ്‌നം, പുളിച്ചുതികട്ടല്‍, മലബന്ധം എന്നിവ മൂലം ബുദ്ധിമുട്ടാറുണ്ടോ? ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ ഭക്ഷണരീതിയും ക്രമീകരിക്കേണ്ടതുണ്ട്.
ദഹനപ്രശ്‌നമുള്ളവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അതിയായ ശ്രദ്ധ പുലര്‍ത്തണം.ചില ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യേണ്ടിവരും. അത്തരത്തില്‍ ഗ്യാസ്ട്രബിള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ നിയന്ത്രിക്കേണ്ട അഞ്ച് തരം ആഹാരസാധനങ്ങളെ അറിഞ്ഞുവെക്കാം.
പച്ചക്കറികള്‍ പൊതുവേ വയറിന് പ്രശ്‌നങ്ങളുണ്ടാക്കാറില്ല. എന്നാല്‍ ചില പച്ചക്കറികള്‍ ദഹനസംബന്ധമായ പ്രയാസങ്ങള്‍ വരുത്തിവെക്കും. കാബേജ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയെല്ലാം ഈ കൂട്ടത്തില്‍ പെടുന്നവയാണ്. ഇത് കഴിവതും രാത്രിഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്.
പരിപ്പ്, ബീന്‍സ്, രാജ്മ, ചന്ന എന്നിങ്ങനെയുള്ള പരിപ്പ്- പയര്‍ വര്‍ഗങ്ങളെല്ലാം ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായവയാണ്. എന്നാല്‍ ഇവ ശരീരത്തിന് ഏറെ ഗുണകരമാകുന്ന ഭക്ഷണങ്ങളായതിനാല്‍ തന്നെ ഇവ കഴിക്കാതിരിക്കരുത്. എന്നാല്‍ പതിവായി കഴിക്കുന്ന അളവ് കുറച്ചാല്‍ മതിയാകും.
ഗ്യാസ് പ്രശ്‌നമുള്ളവരില്‍ പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ കൂട്ടുന്നതില്‍ പാലുത്പന്നങ്ങള്‍ കാരണമായേക്കും. ഇത് കണ്ടെത്തി ആ വിഭവങ്ങള്‍ കുറയ്ക്കുന്നതും ഗുണം ചെയ്യും. സോഡ അല്ലെങ്കില്‍ അതിന് സമാനമായ ബോട്ടില്‍ഡ് പാനീയങ്ങളും ഗ്യാസ് പ്രശ്‌നങ്ങള്‍ കൂട്ടും. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. കൃത്രിമമധുരം അടങ്ങിയ സോഫ്റ്റ് ഡ്രിംഗ്‌സ്, ബേക്ക്ഡ് ഫുഡ്‌സ്, പലയിനം മിഠായികള്‍ എന്നിവയും ഒഴിവാക്കണം.
കാര്യമായ അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ദഹനപ്രശ്‌നങ്ങള്‍ കൂട്ടും. കാരണം ഇവ ദഹിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും. പ്രോസസ്ഡ് ഫുഡ്‌സ്, ചിപ്‌സ് ,പേസ്ട്രികള്‍, ഫ്രൈഡ് ഫുഡ്‌സ് എന്നിവയെല്ലാമാണ് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ. ബദാം, അവക്കാഡോ പോലുള്ള ഭക്ഷണങ്ങള്‍ പോലും മിതമായ അളവിലല്ല കഴിക്കുന്നതെങ്കിലും ഗ്യാസ് പ്രശ്‌നങ്ങള്‍വരും.
Content Highlights: Bloating,food,Carbonated drink,Broccoli,Dairy products
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..