ശരീരത്തില്‍ ഇരുമ്പിന്റെ കുറവുണ്ടോ?കഴിക്കാം ഈ ഭക്ഷണങ്ങള്‍


പേശികളുടെ ആരോഗ്യം, മസ്തിഷ്‌ക വികാസം, കുട്ടികളുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഇരുമ്പ് അത്യന്താപേക്ഷിതമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിലൊന്നാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ പ്രധാനപ്പെട്ട ഘടകമാണ് ഇരുമ്പ്, ശരീരത്തിന്റെ എല്ലാഭാഗത്തും ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നു.

പേശികളുടെ ആരോഗ്യം, മസ്തിഷ്‌ക വികാസം, കുട്ടികളുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഇരുമ്പിന്റെ കുറവ് അനീമിയ അഥവാ വിളര്‍ച്ച എന്ന രോഗത്തിനും കാരണമാകുന്നു. ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് അതിന് കുറവ് അനുഭവിക്കുന്നവര്‍ക്ക് നല്ലതാണ്.

ചീരയില

ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ് ചീരയില. കലോറി വളരെ കുറഞ്ഞ ഇതില്‍ വിറ്റാമിന്‍ സിയും കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. ചീരയുടെ ആന്റിഓക്‌സിഡന്റ് കഴിവ് ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കുന്നതിനൊപ്പം കണ്ണിന്റെയും മുടിയുടെയും ആരോഗ്യം കാത്ത് സംരക്ഷിക്കുകയും ചെയ്യുന്നു. കറിയായും സാലഡ് രൂപത്തിലും പാസ്തയില്‍ ചേര്‍ത്തും ചീരയില കഴിക്കാം.

പയര്‍വര്‍ഗങ്ങള്‍

പയര്‍വര്‍ഗത്തില്‍പ്പെട്ട ബീന്‍സ്, സോയാബീന്‍സ്, കടല എന്നിവയെല്ലാം ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ മികച്ച സ്രോതസ്സാണ്. പയര്‍വര്‍ഗം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ സാന്നിധ്യം ഉറപ്പുവരുത്തും. ഇവ കഴിക്കുന്നത് ഏറെ നേരം വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമമാണ്. ശരീരം ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.

മത്സ്യം

ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ് മത്സ്യം. കൂടാതെ ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡും കൂടുതലായി അടങ്ങിയിരിക്കുന്നു. ചൂര, അയല, മത്തി എന്നിവയിലാണ് ഇരുമ്പിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നത്.

മത്തന്‍ വിത്ത്

ഏറെ രുചികരവും ആരോഗ്യപ്രദവുമായ ഒന്നാണ് മത്തന്‍ വിത്ത്. വറുക്കും കറിയിലും സൂപ്പിലും ചേര്‍ത്തും കഴിക്കാം. ഇരുമ്പിന് പുറമെ വിറ്റാമിന്‍ കെ, സിങ്ക്, മാംഗനീസ് എന്നിവയും മത്തന്‍ വിത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആഹാരവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: healthy food, foods in your diet to combat iron deficiency, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented