ആര്‍ത്തവസമയത്തും മുമ്പും ശേഷവും കഴിക്കണം പോഷകസമൃദ്ധമായ ആഹാരങ്ങള്‍


ഓവുലേഷന്‍ സമയത്ത് പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രമിക്കണം.

പ്രതീകാത്മക ചിത്രം | canva.com/

സ്ത്രീകളെ സംബന്ധിച്ചിടത്തോളം എല്ലാമാസവുമുള്ള ആര്‍ത്തവകാലഘട്ടം ഏറെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് ശരിയായ രീതിയിലുള്ള ആഹാരക്രമം ശീലമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. ആര്‍ത്തവസമയത്ത് മാത്രമല്ല, അതിന് തൊട്ടുമുമ്പും ആര്‍ത്തവത്തിന് ശേഷമുള്ള അടുത്തദിവസങ്ങളിലും പോഷകസമൃദ്ധമായ ആഹാരം ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ത്തവത്തിന് തൊട്ട് മുമ്പ്

ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ അളവ് വളരെയധികമായിരിക്കും. അതിനാല്‍ വയറിനുള്ളില്‍ അസ്വസ്ഥത, ഭക്ഷണത്തോട് കൂടുതല്‍ താത്പര്യം, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം, ക്ഷീണം, മൂഡ് സ്വിങ്‌സ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇലക്കറികള്‍, ഫാറ്റി ആസിഡുകള്‍, നാരുകള്‍ തുടങ്ങിയ അടങ്ങിയ ഭക്ഷണം, ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം, നട്‌സ്, ടോഫു, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ക്‌ലേറ്റ് എന്നിവയെല്ലാം ഈ സമയത്ത് കഴിക്കാം. ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

ആര്‍ത്തവസമയത്ത്

ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നതും വേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളും ഈ സമയത്ത് കഴിക്കാന്‍ ശ്രമിക്കണം. അയണ്‍, മഗ്നീഷ്യം, ഫാറ്റി ആസിഡ്, ധാന്യങ്ങള്‍, ഡാര്‍ക്ക് ചോക്ക്‌ലേറ്റ്, യോഗര്‍ട്ട് എന്നിവയെല്ലാം ഈ സമയത്ത് കഴിക്കാം. ചൂടുള്ള ഇഞ്ചി ചായയും പെപ്പെര്‍മിന്റ് ചായയും കുടിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കാനും നടക്കാനും ശ്രദ്ധിക്കണം.

മസാലയും ഉപ്പും കൂടുതലായി അടങ്ങിയ ആഹാരം ഈ സമയത്ത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.

ആര്‍ത്തവത്തിന് ശേഷം

ആര്‍ത്തവത്തിന് തൊട്ടുപിന്നാലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കുറയാന്‍ തുടങ്ങും. ഓവുലേഷന്‍ സമയത്ത്(അണ്ഡവിസര്‍ജനം നടക്കുന്ന സമയം) പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രമിക്കണം.

വിറ്റാമിന്‍ ബി, പ്രോട്ടീന്‍, കാല്‍സ്യം എന്നിവ അടങ്ങിയ ആഹാരം കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. ഇലക്കറികള്‍, അയണ്‍ കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍, പാല് എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഓട്‌സ്, പഴങ്ങള്‍, നാരുകള്‍ കൂടുതലായി അടങ്ങിയ പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതലായി കഴിക്കാം. ഈ സമയത്ത് വ്യായാമം ചെയ്യുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.


Content Highlights: healthy food, healthy diet, foods to before after and on periods time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented