.jpg?$p=c0d0d29&f=16x10&w=856&q=0.8)
സൂറത്തിലെ ഹോട്ടലിൽനിന്നുള്ള കാഴ്ച | Photo: youtube.com/watch?v=KOQIlE9__W4&t=3s
ഹോട്ടലിലെ തീന്മേശയ്ക്കുമുമ്പിലേക്ക് തീവണ്ടിയില്‍ ഭക്ഷണം എത്തിയാല്‍ എങ്ങനെയിരിക്കും? ഗുജറാത്തിലെ സൂറത്തിലെ 'ട്രെയിനിയന് എക്സ്പ്രസ്' ഹോട്ടലിലെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത് അത്തരം ചെറുതീവണ്ടികളാണ്.
ഹോട്ടലിന്റെ രൂപം മുതല്‍ ഭക്ഷണം വിളമ്പുന്നതു വരെ എല്ലാ കാര്യങ്ങളും 'ട്രെയിന്‍ തീമി'ലാണ് ഒരുക്കിയത്. ഓരോ ഇരിപ്പിടവും വിവിധ കമ്പാര്‍ട്ടുമെന്റുകളായി തിരിച്ചിട്ടുണ്ട്. അടുക്കളയില്‍ നിന്ന് തീന്മേശയിലേക്ക് നീളുന്ന പാളത്തിലൂടെ വരുന്ന ടോയ് തീവണ്ടികളാണ് ഭക്ഷണമെത്തിക്കുന്നത്. തീന്മേശകള്ക്ക് സൂറത്തിലെ വിവിധ സ്റ്റേഷനുകളുടെ പേരുകളും നല്‍കിയിട്ടുണ്ട്.
''വൈദ്യുതിയിലാണ് തീവണ്ടികള്‍ ഓടുന്നത്. ഭക്ഷണം തയ്യാറാക്കിയ ഉടന്‍ അത് തീവണ്ടിയില്‍ വെക്കും. പിന്നീട് പാളത്തിലൂടെ ഭക്ഷണം ആവശ്യക്കാരുടെ മുമ്പിലെത്തും. തീവണ്ടി ആശയം പ്രായഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്നു.'' -ഉടമ മുകേഷ് ചൗധരി പറഞ്ഞു.
Content Highlights: food serving, resurant in gujarat, train like food serving, food
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..