പ്രതീകാത്മക ചിത്രം | Photo: canva.com/
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യപ്രദമായ ഭക്ഷണം നിര്‍ബന്ധമാണ്. തെറ്റായ ആഹാരക്രമം ജീവിതശൈലീ രോഗങ്ങളെ വേഗത്തില്‍ ക്ഷണിച്ചുവരുത്തും. ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമാണ് പൊണ്ണത്തടി. അമിതശരീരഭാരമുള്ളവര്‍ അത് കുറയ്ക്കുന്നതിന് പിന്തുടരുന്ന, ഇന്ന് ഏറെ പ്രചാരത്തിലുള്ള ആഹാരക്രമമാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ച്, മിതമായ അളവില്‍ പ്രോട്ടീനും നല്ല കൊഴുപ്പുമടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് കീറ്റോ ഡയറ്റ്.
കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏതാനും ഭക്ഷണസാധനങ്ങള്‍ പരിചയപ്പെടാം.
ഇലക്കറികള്‍
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെയധികം കുറഞ്ഞ ഒന്നാണ് ഇലക്കറികള്‍. അതേസമയം, പോഷകങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണിവ. അതിനാല്‍ കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് ഇലക്കറികള്‍. ചീര, മുരിങ്ങ, മത്തന്‍ ഇല തുടങ്ങിയവയെല്ലാം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.
മത്സ്യം
കാര്‍ബോഹൈഡ്രേറ്റ് തീരെ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് മത്സ്യം. ഒപ്പം പ്രോട്ടീനുകളാല്‍ സമ്പന്നവും വിറ്റാമിനുകളും പൊട്ടാസ്യം, സെലേനിയം എന്നിവയുടെ മികച്ച സ്രോതസ്സുമാണ് മത്സ്യം. ഓമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സാല്‍മണ്‍, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മുട്ട
പോഷകങ്ങളുടെ കലവറയാണ് മുട്ട. ഭൂരിഭാഗം പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ഡി, ഇ, കെ, ബി12, ഫോളേറ്റ് തുടങ്ങിയവും ആന്റിഓക്‌സിഡന്റായ ലൂട്ടെയ്‌നും മുട്ടയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
അവക്കാഡോ
കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പഴങ്ങളിലൊന്നാണ് അവക്കാഡോ. നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന അവക്കാഡോ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും പൊട്ടാസ്യമുള്‍പ്പടെയുള്ള ധാതുക്കളും അവക്കാഡോയില്‍ കൂടുലായി അടങ്ങിയിരിക്കുന്നു. അവക്കാഡോയിലെ നാരുകളുടെയും ജലത്തിന്റെയും സാന്നിധ്യം ഏറെ നേരം വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
Content Highlights: healthy food, healthy diet, food, food to include during keto diet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..