പ്രതീകാത്മക ചിത്രം | Photo: canva.com/
തണുപ്പുകാലം നമ്മുടെ നാട്ടിലും പ്രകടമായി തുടങ്ങിയിട്ടുണ്ട്. അന്തരീക്ഷ താപനിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായതോടെ ചുമ, പനി, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും തലപൊക്കി തുടങ്ങി. ഈ സമയത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ റുജുവ ദിവേകര്‍.
ബജ്‌റ(പേള്‍ മില്ലറ്റ്)
തണുപ്പുകാലത്ത് ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന മില്ലറ്റാണിത്. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് രാജസ്ഥാനില്‍ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. ധാതുക്കളും ഫൈബറും ധാരാളമായി അടങ്ങിയ ബജ്‌റ സന്ധിവേദനയില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. പോഷകങ്ങളുടെ മികച്ച സ്രോതസ്സ് കൂടിയായി ബജ്‌റ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
ശര്‍ക്കരയും നെയ്യും
തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരതാപനില ഉയര്‍ത്തുന്നതിനും ഏറെ സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കരയ്‌ക്കൊപ്പം നെയ്യും കഴിക്കുന്നത് ഗുണം വര്‍ധിപ്പിക്കും. ഇത് കഫക്കെട്ട് കുറയ്ക്കുമെന്നും ജലദോഷം വരുന്നത് തടയുമെന്നും റുജുവ പറഞ്ഞു.
മുതിര
ഏറെ പോഷകഗുണമുള്ള ധാന്യമാണ് മുതിര. കിഡ്‌നിയില്‍ കല്ലുണ്ടാകുന്നത് തടയാനും ചര്‍മാരോഗ്യത്തിനും മികച്ചതാണ് മുതിരയെന്ന് റുജുവ തന്റെ പോസ്റ്റില്‍ പറയുന്നു. തണുപ്പുകാലത്ത് തലയോട്ടിയിലെ ജലാംശം നിലനിര്‍ത്താനും മുതിര സഹായിക്കുന്നു.
വെണ്ണ
തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് വെണ്ണ. ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വിറ്റാമിന്‍ ഡി പോലുള്ള കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.
എള്ള്
മഞ്ഞുകാലത്ത് ശരീരത്തില്‍ ചൂട് നിലലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് എള്ള്. കണ്ണുകളുടെയും ചര്‍മത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ചതാണ് എള്ള് എന്ന് റുജുവ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
Content Highlights: healthy post, food to boost immunity during winter season, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..