കാടമുട്ടപ്പൊടി, കാട അച്ചാർ, ഇടിയിറച്ചി; ഹിറ്റായി സാലിയുടെയും കുടുംബത്തിന്റെയും കാട വിഭവങ്ങൾ


സഞ്ജു സെബാസ്റ്റ്യൻ

സ്വാദില്‍ കേമന്‍മാരായ കാടവിഭവങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലാണ് സൂപ്പര്‍ സ്റ്റാര്‍.

സാലി കാട അച്ചാർ ഉണ്ടാക്കുന്നു

മംഗലംഡാം: കുഞ്ഞനാണെങ്കിലും പോഷകഗുണംകൊണ്ട് സമ്പന്നമാണ് കാടമുട്ടയും കാടയിറച്ചിയുമൊക്കെ. ഇതല്പം വ്യത്യസ്തരുചികളില്‍ പരീക്ഷിച്ചുവിജയിച്ചവരാണ് മംഗലംഡാം കുളികടവ് കുന്നത്ത്പുരയിടത്തില്‍ വീട്ടമ്മയായ സാലിയും കുടുംബാംഗങ്ങളും.

കാടമുട്ടപ്പൊടിയും ഉണക്കിയ കാടയിറച്ചി ചതച്ചുണ്ടാക്കുന്ന ഇടിയിറച്ചിക്കറിയുമാണ് ഇവരുടെ പ്രധാന ഇനം. ഒപ്പം, കാടയിറച്ചി അച്ചാറും തയ്യാറാക്കുന്നുണ്ട്. പുഴുങ്ങിയ മുട്ട നേരിട്ട് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് മുട്ടപ്പൊടി പരീക്ഷിക്കാം. ചപ്പാത്തിയും കുട്ടികള്‍ക്ക് കുറുക്കും മറ്റും ഉണ്ടാക്കുമ്പോള്‍ അല്പം മുട്ടപ്പൊടി ചേര്‍ത്തുകൊടുക്കാം. നാലുമാസംവരെ പൊടി കേടാവില്ല.



കോവിഡ് അടച്ചിടല്‍ കാലത്താണ് കാടവിഭവങ്ങള്‍ തയ്യാറാക്കാനുള്ള ആശയമുദിച്ചത്. സാലിയുടെ ഭര്‍ത്താവ് ജയിംസ്, മക്കളായ ഷാലു, ഷിലു തുടങ്ങിയവരും ഒപ്പംകൂടി. സ്വാദില്‍ കേമന്‍മാരായ കാടവിഭവങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലാണ് സൂപ്പര്‍ സ്റ്റാര്‍.

തയ്യാറാക്കുന്ന വിധം

മുട്ടപ്പൊടി

75 കാടമുട്ടയുണ്ടെങ്കില്‍ 150 ഗ്രാം മുട്ടപ്പൊടി തയ്യാറാക്കാം. മുട്ടപുഴുങ്ങി തൊണ്ടുകളഞ്ഞ് ഉണക്കണം. നന്നായി ഉണങ്ങിയാല്‍ മിക്‌സിയില്‍ പൊടിച്ചെടുക്കാം. ഒരു ടീ സ്പൂണ്‍ മുട്ടപ്പൊടി അഞ്ച് കാടമുട്ടയുടെ ഫലം നല്‍കും.

കാട അച്ചാര്‍

കാടയിറച്ചി എണ്ണയില്‍ വറുത്തശേഷമാണ് അച്ചാര്‍ തയ്യാറാക്കേണ്ടത്. 250 ഗ്രാം ഇറച്ചിക്ക് എരിവിന്റെ പാകമനുസരിച്ച് കുരുമുളകുപൊടി, മുളകുപൊടി, മസാലപ്പൊടി തുടങ്ങിയവ ചേര്‍ക്കണം. 50 ഗ്രാം വീതം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, പാകത്തിന് ഉപ്പ്, വിനാഗിരി എന്നിവയും ചേര്‍ത്താല്‍ അച്ചാര്‍ റെഡി.

ഇടിയിറച്ചി

ഉണക്കിയ കാടയിറച്ചി വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം നന്നായി ഇടിച്ചുചതച്ച് സവാളയും വെളുത്തുള്ളിയും വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയെടുത്താല്‍ ഉഗ്രന്‍ ഇടിയിറച്ചിക്കറി റെഡിയാക്കാം. കാടയിറച്ചി ഉണക്കുമ്പോള്‍ത്തന്നെ കുരുമുളകും മുളകുപൊടിയും ഉപ്പും ചേര്‍ക്കുന്നതിനാല്‍ വഴറ്റുമ്പോള്‍ ആവശ്യമെങ്കില്‍മാത്രം ചേര്‍ത്താല്‍ മതി.

Content Highlights: perdicinae, food, recipes, food items with perdicinae egg and meat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented