പ്രമേഹത്തെ വരുതിയിലാക്കാന്‍ ഈ ഭക്ഷണങ്ങള്‍


എളുപ്പം ദഹിക്കുന്ന ഫൈബറുകള്‍ ഓട്‌സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ജീവിതശൈലിയിലുള്ള മാറ്റമാണ് പ്രമേഹരോഗം ഇത്രയധികം വര്‍ധിക്കാന്‍ കാരണമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ചികിത്സയും ഭക്ഷണത്തിന്റെ നിയന്ത്രണവുമെല്ലാം പ്രമേഹരോഗം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. ചില ഭക്ഷ്യവസ്തുക്കള്‍ പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്നതാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അവ പരിചയപ്പെടാം.

കടല്‍ മത്സ്യങ്ങള്‍പ്രോട്ടീന്‍, ആരോഗ്യപ്രദമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് കടല്‍ വിഭവങ്ങള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രോട്ടീന് വലിയ സ്വാധീനമുണ്ട്. ഇത് ദഹനം പതുക്കയൊക്കുകയും ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, പെട്ടെന്ന് വയര്‍നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുന്നു. ഇതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

വെണ്ടയ്ക്ക

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോളിസാക്കറോയ്ഡ്, ഫ്‌ളവനോയ്ഡ് ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് വെണ്ടയ്ക്ക. ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സിട്രസ് പഴങ്ങളില്‍ ആരോഗ്യകരമായ ഫൈബറുകളും പൊട്ടാസ്യവും ഫോളേറ്റും അടങ്ങിയിരിക്കുന്നതായി അമേരിക്കന്‍ ഡയബെറ്റീസ് അസോസിയേഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ഘടകങ്ങളെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

യോഗര്‍ട്ട്

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് യോഗര്‍ട്ട് ഏറെ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം, പൊട്ടാസ്യം എന്നിവയാല്‍ സമൃദ്ധമാണ് യോഗര്‍ട്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഓട്‌സ്

എളുപ്പം ദഹിക്കുന്ന ഫൈബറുകള്‍ ഓട്‌സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഓട്‌സ് സ്ഥിരമായി കഴിക്കുന്നത് ഭക്ഷണത്തിന് മുമ്പുള്ള പ്രമേഹത്തിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: to control blood sugar in blood, food items to include in your diet, food, healthy food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented