സ്‌ട്രോക്കിനെ അതിജീവിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍


രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യനില കണക്കിലെടുത്ത് വേണം ആഹാരക്രമം ചിട്ടപ്പെട്ടുത്താന്‍.

പ്രതീകാത്മക ചിത്രം

സ്ട്രോക്ക് അഥവാ പക്ഷാഘാതം വന്നവരുടെ ഭക്ഷണകാര്യത്തിലും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മുമ്പോട്ടുള്ള ജീവിതത്തിന് ധാരാളം പോഷകങ്ങളും ധാതുക്കളും അടങ്ങിയ ആഹാരമാണ് അവര്‍ ശീലിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ധാരാളം ആന്റി-ഓക്സിഡന്റുകളും ഫ്ളാവൊനോയിഡുകളും അടങ്ങിയിട്ടുള്ള പഴങ്ങളും കഴിക്കണം. രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യനില കണക്കിലെടുത്ത് വേണം ആഹാരക്രമം ചിട്ടപ്പെട്ടുത്താന്‍. രക്തസമ്മര്‍ദവും പ്രമേഹവുമുള്ള രോഗികള്‍ക്ക് അതനുസരിച്ച് വേണം ക്രമീകരിക്കാന്‍.

സ്ട്രോക്കിനുശേഷം തലച്ചോറിന്റെ പ്രവര്‍ത്തനം പഴയതുപോലെയാവാന്‍ ബിഎന്‍ഡിഎഫ് ( ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍) എന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഒപ്പം തലച്ചോറിനെ ബൂസ്റ്റ് ചെയ്യുന്ന വിറ്റാമിനുകളും മിനറലുകളുമടങ്ങിയ സപ്ലിമെന്റുകളും എടുക്കണം.സ്ട്രോക്കിനെ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോരമീന്‍. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ പഴയപടിയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. അതേപോലെ ചണവിത്ത് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മറ്റൊരു സ്രോതസ്സാണ്. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുള്ള ധാന്യങ്ങളും വിത്തുകളും ഇക്കൂട്ടര്‍ക്ക് നല്ലതാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന്റെ ആന്റി-ഓക്സിഡന്റ് സ്വഭാവം കോശങ്ങള്‍ നശിച്ച് പോകുന്നത് തടയുന്നു.

അതുപോലെ, അവോക്കാഡോ, പ്രോട്ടീന്‍ സ്രോതസ്സായ മുട്ട, ഒലിവെണ്ണ, ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ധാന്യങ്ങള്‍, ഗ്രീക്ക് യോഗര്‍ട്ട്, ഗ്രീന്‍ ടീ, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കുന്നതും ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പയറുവര്‍ഗ്ഗങ്ങളില്‍ പ്രോട്ടീന്‍, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രോക്ക് ബാധിച്ച രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മികച്ചവയാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്ലൂബെറി, മാതളനാരങ്ങ, സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി തുടങ്ങിയവ, ആപ്പിളുകള്‍, തക്കാളി മുതലായ പഴങ്ങളും സ്‌ട്രോക്ക് ബാധിതരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. ഇവയിലെ ആന്റി-ഓക്സിഡന്റുകളും ഫ്ളാവൊനോയിഡുകളും കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറച്ച്, വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യത തടയുന്നു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: foods to be consumed for stroke recovery, diet plans for stroke recovery, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented