ആരോഗ്യത്തോടെ ഇരിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ ഭക്ഷണങ്ങള്‍; പരിചയപ്പെടുത്തി ന്യൂട്രീഷനിസ്റ്റ്


കലോറി കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുന്നതിന് പകരം ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന് നല്‍കാന്‍ ശ്രമിക്കണമെന്ന് പോസ്റ്റില്‍ ലോവ്‌നീത് വ്യക്തമാക്കുന്നു. 

പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Sreejith P. Raj)

ശരീരഭാരം കുറയ്ക്കാന്‍ മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്ന വഴി ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. എന്നാല്‍, അനിയന്ത്രിതമായി ഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം അനാരോഗ്യം കൂടി വിളിച്ചുവരുത്തും. പട്ടിണി കിടക്കുന്നതിനേക്കാള്‍ നല്ലത് കൃത്യമായ അളവില്‍ ഭക്ഷണം കഴിച്ച് ശരീരഭാരം നിയന്ത്രിക്കുന്നതാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പോഷകങ്ങള്‍ ധാരാളമടങ്ങിയ ആഹാരം കഴിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ന്യൂട്രീഷനിസ്റ്റായ ലോവ്‌നീത് ബത്ര പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അവര്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ വഴിയാണിതെന്ന് അവര്‍ പറയുന്നു.

കലോറി കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുന്നതിന് പകരം ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന് നല്‍കാന്‍ ശ്രമിക്കണമെന്ന് പോസ്റ്റില്‍ ലോവ്‌നീത് വ്യക്തമാക്കുന്നു.

പപ്പായ

ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് പപ്പായ. ശരീരഭാരം നിയന്ത്രിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും പപ്പായ മികച്ചതാണ്. പപ്പായ കഴിക്കുമ്പോള്‍ വേഗത്തില്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാകും. കൂടാതെ പപ്പായയില്‍ കലോറി കുറവും ജലാംശത്തിന്റെ അളവ് കൂടുതലുമാണ്.

തേങ്ങാവെള്ളം

പ്രകൃതിദത്തമായ പാനീയമാണ് തേങ്ങാവെള്ളം. ശരീരഭാരം കുറയ്ക്കുന്നതിന് വീട്ടില്‍ ലഭ്യമായ മികച്ച പാനീയമാണിത്. ദഹനം വേഗത്തിലാക്കുന്നതിനും ചയാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള ബയോ ആക്ടീവ് എന്‍സൈമുകള്‍ തേങ്ങാവെള്ളത്തില്‍ ധാരാളമുണ്ട്. മെറ്റബോളിക് നിരക്ക് കൂടുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കുറയും.

പരിപ്പ് വര്‍ഗങ്ങള്‍

പരിപ്പ് വര്‍ഗങ്ങളില്‍ ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ രണ്ടും വേഗത്തില്‍ വയര്‍ നിറഞ്ഞതായ തോന്നലുണ്ടാകും. അത് അമിതമായി ആഹാരം കഴിക്കുന്നത് തടയും.

പച്ചക്കറികള്‍

എല്ലാത്തരം പച്ചക്കറികളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ബ്രോക്കോളി, കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയവയെല്ലാം ഫൈബറും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. അവ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. പച്ചിലക്കറികളിലുള്ള തൈലക്കോയിഡ് എന്ന ഘടകം വേഗത്തില്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

നെല്ലിക്ക

ചയാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വേഗത്തിലാക്കുന്നതിന് നെല്ലിക്ക സഹായിക്കുന്നു. ചയാപചയപ്രവര്‍ത്തനം വേഗത്തിലാകുമ്പോള്‍ ആനുപാതികമായി ശരീരഭാരം കുറയുന്നു. കൂടാതെ, നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കം എളുപ്പമുള്ളതാക്കുന്നു. ഇത് മലബന്ധം തടയുകയും കുടല്‍ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശപ്രകാരം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: food for weight loss, healthy food, healthy diet, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented