കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക എന്നത് മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. വലിച്ച് വാരി നല്‍കാതെ കൃതമായ അളവില്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കുട്ടികള്‍ക്ക് വേണ്ടത്
- വീടുകളില്‍ പതിവായുണ്ടാക്കുന്ന, ആവിയില്‍ വേവിച്ച ഭക്ഷണം നിര്‍ബന്ധമായും കുട്ടികള്‍ക്ക് കൊടുക്കണം... ഇടിയപ്പം, പുട്ട്, ഇഡ്ഡലി തുടങ്ങിയവ.
- പ്രാതലിനൊപ്പമുള്ള കറികളില്‍ കൂടുതല്‍ പച്ചക്കറികളും ഇലക്കറികളും ഉപയോഗിക്കണം.
- നാരുകളിടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം.
- പഴങ്ങള്‍ ദിവസത്തില്‍ ഒരുനേരമെങ്കിലും കുട്ടികള്‍ കഴിച്ചിരിക്കണം.
- മാംസാഹാരം കഴിക്കുന്നതിനോടൊപ്പം, പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഡോ. സച്ചിദാനന്ദ കമ്മത്ത്
പീഡിയാട്രീഷന്‍,
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി
Content Highlights: Food for kids