കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍


പ്രതീകാത്മക ചിത്രം | Photo: canva.com/

അമിതമായ സ്മാര്‍ട്ട്‌ഫോണുകളുടെയും ടി.വി.യുടെയും ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായുള്ള വ്യായാമമുറകളും മികച്ച ഭക്ഷണവും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

പച്ച ഇലക്കറികള്‍



ചീരയില ഉള്‍പ്പടെയുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ സി, ല്യൂട്ടെയ്ന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങി കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒട്ടേറെ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബീറ്റ്‌റൂട്ട്

കാഴ്ചയ്ക്ക് ഏറെ സഹായിക്കുന്ന ലൂട്ടെയ്ന്‍ എന്ന ഘടകം ബീറ്റ്‌റൂട്ടില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.

ബെല്‍പെപ്പര്‍

വിറ്റാമിനുകളായ എ, സി എന്നിവയുടെ മികച്ച സ്രോതസ്സാണ് ബെല്‍പെപ്പര്‍. പ്രായമായവരില്‍ കണ്ടുവരുന്ന കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ബെല്‍പെപ്പര്‍ മികച്ചതാണ്.

നെല്ലിക്ക

നെല്ലിക്ക മുടിക്ക് മാത്രമല്ല കണ്ണുകള്‍ക്കും ഏറെ പ്രയോജനകരമാണ്. നെല്ലിക്കയിലുള്ള വിറ്റാമിന്‍ സി കണ്ണിലെ കോര്‍ണിയയിലുള്ള കൊളാജന്‍ കോശങ്ങളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു.

ബദാം

കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ് ബദാം. ബദാമിലുള്ള വിറ്റാമിന്‍ ബി2 കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും തിമിരം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: food for healthy eyes, heathy food, healthy eating, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented