മഴക്കാലത്ത് ചര്‍മം തിളങ്ങാന്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


1 min read
Read later
Print
Share

മഴക്കാലമാണെങ്കിലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കണം.

പ്രതീകാത്മക ചിത്രം | Getty Images

മഴ കനത്തിരിക്കുകയാണ് നമ്മുടെ നാട്ടില്‍. ചര്‍മ സംരക്ഷണത്തിന് ഏറെ ശ്രദ്ധ ആവശ്യമുള്ള സമയമാണിത്. വരണ്ട ചര്‍മവും മുടിയുമെല്ലാം ഈ സമയത്ത് മിക്കവരെയും പേടിപ്പെടുത്തുന്നു. മഴക്കാലത്ത് ചര്‍മം തിളക്കത്തോടെയിരിക്കാന്‍ ഭക്ഷണകാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

പഴങ്ങള്‍ കഴിക്കാം

മഴക്കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഞാവല്‍, ബെറികള്‍ തുടങ്ങിയവയെല്ലാം കഴിക്കാം. ധാരാളമായി ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അവയില്‍ ധാരാളമായുണ്ട്.

വറുത്തതും പൊരിച്ചതും ഒഴിവാക്കാം

വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളോട് താത്പര്യം കൂടുന്ന സമയമാണിത്. എന്നാല്‍, ഇവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. ഇതിനൊപ്പം പുറത്തുനിന്നുള്ള ഭക്ഷണവും പരമാവധി ഒഴിവാക്കണം. ഇവ രണ്ടും വയറിനുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒപ്പം ചര്‍മാരോഗ്യത്തെയും മോശമായി ബാധിക്കാം. എണ്ണ അധികം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കും.

വെള്ളം കുടിക്കാം

മഴക്കാലമാണെങ്കിലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കണം. വെള്ളം കുടിക്കുന്നത് കുറയുന്നത് ചര്‍മം വരണ്ടുപോകാന്‍ ഇടയാക്കും. കൃത്യമായി ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രമിക്കണം. വെള്ളത്തിന് പകരം വീട്ടിലുണ്ടാക്കിയ ജ്യൂസോ ഗ്രീന്‍ ടീയോ സൂപ്പുകളോ കുടിക്കാവുന്നതാണ്.

പഞ്ചസാര ഒഴിവാക്കാം

പഞ്ചസാര അമിതമായി കഴിക്കുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ഇത് ചര്‍മം വേഗത്തില്‍ പ്രായമായതുപോലെ തോന്നിപ്പിക്കും.

(ശ്രദ്ധിക്കുക: ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശപ്രകാരം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: food, food for glowing skin, monsoon season, healthy food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
representative image

1 min

പ്രാതലില്‍ ഇവ കഴിക്കരുതേ ; പ്രഭാതഭക്ഷണം കരുതലോടെ 

Jun 2, 2023


Coffee

1 min

വെറും വയറ്റില്‍ ഇവ കഴിക്കല്ലേ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Jun 1, 2023


food

2 min

എന്നും പപ്പടം ഇല്ലാതെ ഊണുകഴിക്കാറില്ലേ, ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നാലെയുണ്ട്

Sep 18, 2020

Most Commented