ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും അടുക്കളയിലുണ്ട് സൂത്രവിദ്യകള്‍


എല്ലാ കാലത്തും കഴിക്കാവുന്ന ഔഷധ സസ്യമാണ് പുതിന.

പ്രതീകാത്മക ചിത്രം | Photo: canva.com/

പോഷകഗുണങ്ങള്‍ ഏറെ അടങ്ങിയതും രുചിയില്‍ മുമ്പിലുള്ള ധാരാളം സുഗന്ധദ്രവ്യങ്ങളും ഹെര്‍ബുകളും ഇന്ത്യയിലെ അടുക്കളയില്‍ സുലഭമാണ്. നിരവധിയായ ആന്റിഓക്‌സിഡന്റുകളുടെ കലവറ കൂടിയായ ഇവ ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട മാര്‍ഗങ്ങളിലൊന്നാണ്. ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഏതാനും ഭക്ഷ്യവസ്തുക്കള്‍ പരിചയപ്പെടാം.

ഇഞ്ചി

വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍, ആര്‍ത്തവസമയത്തുണ്ടാകുന്ന വയറുവേദന, ഗ്യാസ് ട്രബിള്‍, വയറുകടി എന്നിവ ശമിപ്പിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചി.

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് ട്രബിള്‍, വയറുവേദന, വയറുകടി എന്നിവ ശമിപ്പിക്കും. ചായയുടെ ഒപ്പം ചേര്‍ത്തും കുടിക്കാം. പാലില്‍ ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചുമ, ജലദോഷം എന്നിവ ശമിപ്പിക്കുകയും ചെയ്യും. ഒരു ടീസ്പൂണ്‍ ചുക്കുപ്പൊടി ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

പശുവിന്‍ നെയ്യ്

ചര്‍മ്മാരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനും ഉത്തമമായ മാര്‍ഗമാണ് പശുവിന്‍ നെയ്യ്. ദഹനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങള്‍ മൃദുവാക്കുന്നതിനും പേശികള്‍ക്ക് ബലം നല്‍കുന്നതിനും ഉത്തമമാണ് പശുവിന്‍ നെയ്യ്.

പുതിന

എല്ലാ കാലത്തും കഴിക്കാവുന്ന ഔഷധ സസ്യമാണ് പുതിന. ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് രുചി വര്‍ധിപ്പിക്കുന്നതിനൊപ്പം ഔഷധ ഗുണവും നല്‍കുന്നു. ചുമ, ജലദോഷം, അസിഡിറ്റി പ്രശ്‌നങ്ങള്‍, ഗ്യാസ് ട്രബിള്‍, വയറിലെ അസ്വസ്ഥത, ദഹനക്കുറവ്, മലബന്ധം എന്നിവയെല്ലാം പരിഹരിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് പുതിനയില.

വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ജലദോഷം ശമിപ്പിക്കുന്നതിനും പുതിന ഇല ചേര്‍ത്ത ചായ മികച്ച മാര്‍ഗമാണ്.

വെളുത്തുള്ളി

അണുബാധ തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ് വെളുത്തുള്ളി. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് കൂടാതെ മികച്ചൊരു രോഗപ്രതിരോധ സംവിധാനം കൂടെയാണ് വെളുത്തുള്ളി.

Content Highlights: food for digestion, immunity boosting food, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented