ഒരു നേരത്തെ പോലും അന്നമില്ലാത്തവർക്ക് സ്നേഹത്തിന്റെ പൊതിച്ചോറ് വിതരണം നടത്തി അനസ്


കെ.ആർ. സേതുരാമൻ

50 പേർക്ക് ഓണക്കോടി വിതരണം നാളെ.

50 പേർക്ക് നൽകുന്ന ഓണക്കോടിയും വാങ്ങി മടങ്ങുന്ന അനസ് പാണാവള്ളി

അരൂര്‍: മുച്ചക്രവാഹനമായ ഓട്ടോ ഓടിച്ചാല്‍ ഒരു കുടുംബം പോറ്റാനാകുമോ? വളരെ ബുദ്ധിമുട്ടാണെന്ന് അനുഭവസ്ഥര്‍ പറയും. എന്നാല്‍, കുടുംബം പോറ്റാനുള്ള അധ്വാനത്തിലൊരു പങ്ക് അശരണരുമായി പങ്കുെവക്കുകയാണ് അനസ് പാണാവള്ളി എന്ന ഓട്ടോ ഡ്രൈവര്‍.

വീട്ടില്‍ പരിമിതികളുള്ളവരുടെ മിഴികളില്‍ നിറയുന്ന കണ്ണുനീര്‍ ഒപ്പി ചെറു പുഞ്ചിരി സമ്മാനിക്കാനായാല്‍ അതാണ് വലുതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ആറ് വര്‍ഷം മുന്‍പ് എറണാകുളത്ത് കണ്ട ഒരു കാഴ്ചയാണ് അനസ് പാണാവള്ളി എന്നറിയപ്പെടുന്ന അരൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചന്തിരൂര്‍ വഴുതനപ്പള്ളിയില്‍ താമസിക്കുന്ന ഈ കുടുംബനാഥന്റെ മനസ്സ് മാറ്റി ചിന്തിപ്പിച്ചത്.

രാത്രികാലത്ത് ഓട്ടോറിക്ഷ ഓടിക്കുക എന്നതായിരുന്നു അനസിന്റെ ജീവിത മാര്‍ഗം. ജോസ് ജങ്ഷനിലെ സ്റ്റാന്‍ഡിനു സമീപം കിട്ടിയ ഒരു പൊതിച്ചോര്‍ സ്വന്തമാക്കാന്‍ മൂന്ന് യാചകര്‍ തമ്മില്‍ അടികൂടുന്നതായിരുന്നു ആ കാഴ്ച. കാര്യമറിയാതെ ഇവരെ പിടിച്ചുമാറ്റുമ്പോള്‍ അനസടക്കമുള്ളവര്‍ വീട് പോറ്റാന്‍ പാതി വയര്‍ മാത്രം നിറച്ച് ജോലി ചെയ്യുകയായിരുന്നു. 14 വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് അനസ് കഴിയുന്നത്. എന്നാല്‍, ആറ് വര്‍ഷം മുന്‍പുള്ള ഈ കാഴ്ച അനസിന്റെ ജീവിത കാഴ്ചപ്പാടുകളെപ്പോലും മാറ്റി ചിന്തിപ്പിച്ചു.

അന്നുമുതല്‍ രാത്രിയില്‍ എറണാകുളം നഗരത്തില്‍ ഭക്ഷണത്തിനായി അലയുന്നവര്‍ക്കായി പൊതിച്ചോറ് തന്റെ ഓട്ടോയില്‍ കരുതി. നിലവില്‍ നിത്യേന 40 പൊതിച്ചോര്‍ രാത്രിയില്‍ വഴിയരികില്‍ വിതരണം ചെയ്യുന്നു. അതും അര്‍ഹരായവര്‍ക്ക് മാത്രം. അനസിന്റെ ഈ സദ്പ്രവൃത്തി അറിഞ്ഞവരില്‍ ചിലര്‍ സഹായവുമായെത്തി. അതോടെ ഓണം, ക്രിസ്മസ്, പെരുന്നാള്‍ എന്നീ ദിനങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്തവരെ സഹായിക്കാന്‍ തീരുമാനിച്ചു. അത് തുടര്‍ന്നിട്ട് നാലുവര്‍ഷമായി, ഇത്തവണയും അനസ് ഓണക്കോടി മുടക്കുന്നില്ല.

വിധവകളായവരും രോഗികളുമായ അന്‍പത് പേര്‍ക്കാണ് ഇത്തവണ കോടി നല്‍കുന്നത്. ഒപ്പം തൊടുപുഴയിലുള്ള സ്നേഹവീട്ടിലെ അമ്മമാര്‍ക്ക് ഓണസദ്യയും നല്‍കും. കോവിഡ് കാലത്ത് പോലും അനസ് തന്റെ ജീവകാരുണ്യ പ്രവൃത്തികള്‍ നിര്‍ത്തിയില്ല. അന്ന് പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കോവിഡ് ബാധിതരായ വീട്ടുകാര്‍ക്കും അടക്കമായിരുന്നു സഹായം.

ഭാര്യ സജ്നയും മക്കളായ ആസിയ, ആമിന എന്നിവരും കരുത്തായി അനസിനൊപ്പമുണ്ട്. 50 പേര്‍ക്ക് ഓണക്കോടി നല്‍കുന്ന പരിപാടി ഞായറാഴ്ച വൈകീട്ട് മൂന്നിന് ചന്തിരൂര്‍ ചള്ളിത്തറ ഹാളില്‍ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ബിനീഷ് സെബാസ്റ്റ്യന്‍, സംവിധായകന്‍ സനി രാമദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Content Highlights: food distribution, aroor native anas, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented