ണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ നമ്മുടെ ജീവിതം ഏറെ എളുപ്പമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇഷ്ടഭക്ഷണം ഫുഡ് ഡെലിവറി ഏജന്റുകള്‍ നമ്മുടെ വീട്ടുമുറ്റത്തെത്തിക്കും. എന്നാല്‍ നമ്മള്‍ ഭക്ഷണം ഓഡര്‍ ചെയ്യുന്ന രീതികള്‍ പലപ്പോഴും ഈ ഡെലിവറി ബോയിസിനെ കുഴപ്പത്തിലാക്കാറുണ്ട് എന്ന് തുറന്നു പറയുകയാണ് അമേരിക്കക്കാരിയായ ഒരു ഫുഡ് ഡെലിവറി ഏജന്റ്. 

ദി ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ഫുഡ് ഡെലിവറി ഏജന്റായ അമേരിക്കന്‍ സ്വദേശിനി ആനീ സ്മിത്ത് ഉപഭോക്താക്കള്‍ വരുത്തുന്ന ചെറിയ തെറ്റുകള്‍ തങ്ങളുടെ ജോലിയെപ്പോലും ബാധിക്കാറുണ്ടെന്ന് തുറന്നു പറയുന്നത്. ആപ്പുകള്‍ വഴി ഭക്ഷണം ഓഡര്‍ ചെയ്യുമ്പോള്‍ വരുത്തുന്ന ചില ഉദാസീനതകള്‍ ഭക്ഷണം വിതരണം ചെയ്യുന്നവരെ ബാധിക്കാറുണ്ടെന്നാണ് ആനിയുടെ അനുഭവം.

തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും ആനി സമ്മതിക്കുന്നു. പല ഉപഭോക്താക്കളും കൃത്യമായ വിലാസം നല്‍കാറില്ലെന്നാണ് ആനിയുടെ പരാതി. ജി.പി.എസ് ഉപയോഗിച്ച് ലൊക്കേഷന്‍ ആക്‌സസ് ചെയ്ത് കൊണ്ടുവരട്ടെ എന്നാണ് പലരും കരുതുന്നത്. ആരും ഞങ്ങളുടെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ലെന്നും ആനി പറയുന്നു. രാത്രിയില്‍ വീടിന് മുന്നിലെ ലൈറ്റ് ഇടുകയോ ഗേറ്റിന് അടുത്ത് വന്ന് വാങ്ങാന്‍ തയ്യാറാകുകയോ ചെയ്യാത്തവരും ഉണ്ടെന്നും ആനി. അതുപോലെ വീടോ, ഫ്‌ളാറ്റോ വേഗം തിരിച്ചറിയാനുള്ള നമ്പരുകളും അഡ്രസ്സില്‍ നല്‍കാറില്ല. പിന്നീട് ലൊക്കേഷനിലെത്തി വിളിച്ച് ചോദിച്ച് കണ്ടെത്തേണ്ടി വരുന്നതും ഈ ജീവനക്കാരെ കുഴപ്പത്തിലാക്കാറുണ്ടെന്നാണ് ആനിയുടെ അനുഭവം. ഇതെല്ലാം കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു നല്‍കുന്നതില്‍ നിന്ന് തങ്ങളെ തടയുന്ന ഘടകങ്ങളാമെന്നും ആനി തുറന്നു സമ്മതിക്കുന്നു. 

ആനിയുടെ പരാതികള്‍ നമ്മുടെ നാട്ടിലെയും മിക്ക ഫുഡ് ഡെലിവറി ഏജന്റുകളുടെയും അനുഭവമാണ്. പോസ്റ്റ്‌മേറ്റ്‌സ് എന്ന് ഫുഡ് ഡെലിവറി കമ്പനിയിലായിരുന്നു ആനി ജോലി ചെയ്തിരുന്നത്.

Content Highlights: Food Delivery Agent Reveals Greatest Mistakes Customers Do While Ordering From Apps