വിശന്നിരുന്നവന് മെസേജ് മാത്രം : ഫുഡ് കഴിച്ച് തീര്‍ത്ത് ഡെലിവറി ബോയ്


യു.കെ.സ്വദേശിയ്ക്ക് ഭക്ഷണത്തിന് പകരം കിട്ടിയത് ഞെട്ടിച്ചുകളഞ്ഞൊരു മെസേജാണ്.

പ്രതീകാത്മക ചിത്രം|PHOTO: AFP

ഫുഡ് ഡെലിവറി ആപ്പുകള്‍ ജീവിതം എളുപ്പമാക്കിയതിനെക്കുറിച്ച് പറയേണ്ട കാര്യമില്ല. വിശപ്പിന്റെ വിളി വന്നാല്‍ ക്ലിക്ക് ദൂരത്തിന്റെ സമയംകൊണ്ട് ഭക്ഷണം വീട്ടിലും ഓഫീസിലുമെവിടെയുമെത്തും. ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ ഡോര്‍ ബെല്ലടിക്കുന്നതും കാത്തിരിപ്പാണ്.


മഴയിലോ ഗതാഗതക്കുരുക്കിലോ അവരൊന്നു കുടുങ്ങിപ്പോയാല്‍ നമ്മുടെ നെഞ്ചു കലങ്ങിപ്പോകും. വിശപ്പിന്റെ വിളി അങ്ങനെയാണ്. എന്നാല്‍ മേശപ്പുറത്തേയ്ക്ക് വരുന്ന പ്രിയപ്പെട്ട ഭക്ഷണവും കാത്തിരുന്ന യു.കെ.സ്വദേശിയ്ക്ക് ഭക്ഷണത്തിന് പകരം കിട്ടിയത് ഞെട്ടിച്ചുകളഞ്ഞൊരു മെസേജാണ്.ബ്രിട്ടീഷ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവറൂവിലാണ് ലിയാം ബഗ്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.ഭക്ഷണം വരുന്നതും കാത്തിരിക്കുമ്പോള്‍ ബഗ്നാലിന്റെ ഫോണിലേയ്ക്ക് വന്നത് 'സോറി ' എന്നൊരു മെസേജാണ്.

എന്ത് പറ്റിയെന്നന്വേഷിക്കുമ്പോള്‍ മറുപടി ഭക്ഷണം വളരെ രുചികരമായിരുന്നുവെന്നാണ്. ഞാന്‍ ഭക്ഷണം കഴിച്ചു. നിങ്ങള്‍ക്ക് വേണമെങ്കിൽ കമ്പനിയോട് പരാതിപ്പെടാം എന്നു പറഞ്ഞ് കൂടെയൊരു സ്‌മൈലിയും കൂടി ഡെലിവറി ബോയ് അയച്ചതോടെ വിശന്നിരുന്ന ബഗ്നാലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോയി.

ദേഷ്യത്തോടെ നിങ്ങള്‍ ഒരു വല്ലാത്ത മനുഷ്യന്‍ തന്നെയെന്ന് ബഗ്നാല്‍ മറുപടിയും കൊടുത്തു.എന്നാല്‍ അതിന് വന്ന മറുപടിയും ബഗ്നാലിനെ ഞെട്ടിച്ചുക്കളഞ്ഞു. ഞാനത് കാര്യമാക്കുന്നില്ലെന്ന പരിഹാസരൂപേണയുള്ളതായിരുന്നു ആ മറുപടി. സഹിക്കെട്ട ബഗ്നാല്‍ ചാറ്റിന്റെ പൂര്‍ണരൂപം സ്‌ക്രീന്‍ഷോട്ടെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.നിരവധിപ്പേര്‍ ഇത് ഷെയര്‍ ചെയ്തു. രസകരമായ നിരവധി കമന്റുകളും വന്നു.

തുടര്‍ന്ന് സംഭവമറിഞ്ഞ ഡെലിവറി ആപ്പ് അധികൃതരും ബഗ്നാലിനോട് ക്ഷമാപണം നടത്തി, 'ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും എല്ലായ്പ്പോഴും പ്രൊഫഷണലായും മാന്യമായും പെരുമാറുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്, അതിനാല്‍ ഈ സംഭവത്തെക്കുറിച്ച് കേട്ടതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്'.- അധികൃതർ വ്യക്തമാക്കി.


ഉപഭോക്താവിനോട് ക്ഷമാപണം നടത്തുന്നുവെന്നും അദ്ദേഹത്തിന് ഭക്ഷണം വീണ്ടും ഡെലിവറി ചെയ്യാനുള്ള ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Content Highlights: Food Delivery Agent Eats Customer's Food, viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented