ജിലേബിക്കൊപ്പം ഉരുളക്കിഴങ്ങ് കറി പരിചയപ്പെടുത്തി ഫുഡ് ബ്‌ളോഗര്‍; ഇതെന്തൊരു കോംപിനേഷനെന്ന് കമന്റ്


ഉത്തര്‍ പ്രദേശിലെ മധുര ജില്ലയിലെ വൃന്ദാവനിലാണ് ഏറെ പ്രശസ്തമായ ഈ ഫുഡ് കോംപിനേഷനെന്ന് വീഡിയോ പങ്കുവെച്ച് അവര്‍ പറഞ്ഞു. 

വൈറൽ വീഡിയോയിൽ നിന്നും | Photo: instagram.com/whatsupdilli/

വിചിത്രമായ പല വിഭവങ്ങളുടെയും കോംപിനേഷനുകളില്‍ പരീക്ഷണം നടക്കുന്ന സമയമാണിത്. ഇത്തരം കോംപിനേഷനുകള്‍ തയ്യാറാക്കുന്നത് അധികവും വഴിയോര കച്ചവടക്കാരാണ്. പിസ പാനീപൂരി, ചോക്ക്ലേറ്റ് പറാത്ത, കോള്‍ഡ് കോഫീ മാഗി തുടങ്ങിയ അമ്പരിപ്പിക്കുന്ന തരം വിഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഫുഡ് ബ്ലോഗര്‍മാര്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണപ്രേമികളുടെ മുന്നിലെത്തിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു ഫുഡ് കോംപിനേഷനാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പേജായ വാട്സാപ്ദില്ലിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മധുരപലഹാരമായ ജിലേബിക്കൊപ്പം വിളമ്പുന്നത് ഉരുളക്കിഴങ്ങ് കറിയാണ്. ഇത് ആദ്യമായി രുചിക്കുകയാണ് ബ്ളോഗര്‍. ഈ കോംപിനേഷനില്‍ തൃപ്തയല്ലെന്ന് ബ്ലോഗറുടെ മുഖഭാവത്തില്‍നിന്നും മനസ്സിലാക്കാം. ഉത്തര്‍ പ്രദേശിലെ മധുര ജില്ലയിലെ വൃന്ദാവനിലാണ് ഏറെ പ്രശസ്തമായ ഈ ഫുഡ് കോംപിനേഷനെന്ന് വീഡിയോയില്‍ അവര്‍ പറയുന്നു.



ഇതുവരെ രണ്ടര ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 5,500-ല്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, പുതിയ കോംപിനേഷനോട് മുഖം തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജിലേബിയും ഉരുളക്കിഴങ്ങ് കറിയും വെറുതേ കളഞ്ഞുവെന്ന് ഒരാള്‍ പറഞ്ഞു. ഇതൊരു കോംപിനേഷന്‍ ആണോ എന്നും കഴിച്ചാല്‍ വയര്‍ കേടാവില്ലേ എന്നും ആളുകള്‍ കമന്റുകളായി ചോദിച്ചിട്ടുണ്ട്.

Content Highlights: viral video, jalebi with aloo sabzi, bizzare food combination, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented