തൂവെള്ള നിറമല്ല, നല്ല നീലനിറമുള്ള പൂപോലത്തെ ഇഡ്ഡലി; വൈറലായി ശംഖുപുഷ്പം ഇഡ്ഡലി


ശംഖുപുഷ്പം ഏറെ ആരോഗ്യപ്രദമാണെന്നും മാനസിക, ശാരീരിക സൗഖ്യത്തിന് ഗുണം ചെയ്യുമെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.

വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram(Screen Grab)

ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രാതലാണ് ഇഡ്ഡലി. സാമ്പാറിലും ചട്‌നിയിലും മുക്കിയെടുത്ത് കഴിക്കുന്നതാണ് നമ്മുടെ ശീലം. അരി ഇഡ്ഡലി, റവ ഇഡ്ഡലി, ബീറ്റ്‌റൂട്ട് ഇഡ്ഡലി തുടങ്ങി പലതരം ഇഡ്ഡലികള്‍ ഇന്ന് മിക്കവര്‍ക്കും സുപരിചിതമാണ്. എന്നാല്‍, നീലനിറമുള്ള ഇഡ്ഡലി കണ്ടിട്ടുണ്ടോ? ഈയടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് നീല ഇഡ്ഡലി തയ്യാറാക്കുന്ന വീഡിയോ.

ഇന്‍സ്റ്റഗ്രാം പേജായ ജ്യോതീസ് കിച്ചനിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്താണ് ഈ നീലനിറത്തിന് പിന്നിലുള്ള രഹസ്യമെന്നാണ് എല്ലാവരും തേടുന്നത്. കൃത്രിമനിറമാണോ ഇതെന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍, ശംഖുപുഷ്പം തിളപ്പിച്ചെടുത്ത വെള്ളം ചേര്‍ത്താണ് ഈ ഇഡ്ഡലി തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ഉഴുന്നും അരിയും ചേര്‍ത്ത് തയ്യാറാക്കിയ മാവിലേക്ക് ശംഖുപുഷ്പം നീരും കൂടി ചേര്‍ത്തിളക്കിയാണ് ഈ ഇഡ്ഡലി തയ്യാറാക്കിയിരിക്കുന്നത്.



തന്റെ വീട്ടില്‍ നട്ടുവളര്‍ത്തിയ ശംഖുപുഷ്പം ചെടിയില്‍ നിന്ന് ബ്ലോഗര്‍ പൂവുകള്‍ പറിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം ഇത് നന്നായി കഴുകിയെടുത്ത് തിളപ്പിച്ചെടുത്ത നീര് മാവില്‍ ചേര്‍ത്ത് ഇഡ്ഡലി ഉണ്ടാക്കുന്നു. പിന്നീട് സാധാരണ പോലെ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ ഇഡ്ഡലി തയ്യാറാക്കുന്നു.

എട്ട് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 31,000-ല്‍ പരം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. മികച്ചൊരു ആശയമാണിതെന്ന് വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. ശംഖുപുഷ്പം ഏറെ ആരോഗ്യപ്രദമാണെന്നും മാനസിക, ശാരീരിക സൗഖ്യത്തിന് ഗുണം ചെയ്യുമെന്നും ഒരാള്‍ ചൂണ്ടിക്കാട്ടി.

Content Highlights: viral video, food blogger makes idli in blue colour, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented