ളുകളുടെ ഭക്ഷണ സംസ്‌കാരം ഏറെ മാറിയ കാലമാണിത്. വീടുകള്‍ക്കുള്ളിലിരുന്ന് റെസ്റ്ററന്റ് രുചികള്‍ ആസ്വദിക്കാന്‍ താല്‍പര്യമുള്ളവരാണ് ഏറെയും. വിരല്‍ത്തുമ്പിലൂടെ പ്രിയ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരില്‍ കുട്ടികളോ മുതിര്‍ന്നവരോ എന്ന വ്യത്യാസമില്ലാതായി. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു ഏഴുവയസ്സുകാരി ഓര്‍ഡര്‍ ചെയ്ത ഭക്ഷണവിശേഷമാണ്. തനിക്കും മുത്തശ്ശിക്കും വേണ്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ് കക്ഷി, പക്ഷേ വന്നതാകട്ടെ ഒരു ലോഡ് ഭക്ഷണവും. എല്ലാത്തിനും കാരണക്കാരനായതോ ഇന്റര്‍നെറ്റ് കണക്ഷന്റെ അപര്യാപ്തതയും.

കേള്‍ക്കുമ്പോള്‍ ഇതെന്തു മറിമായം എന്നു തോന്നുമെങ്കിലും സംഗതി നടന്നതാണ്. ഫിലിപ്പിനോയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് തനിക്കും മുത്തശ്ശിക്കും കഴിക്കാന്‍ ഫ്രൈഡ് ചിക്കന്‍ ഫില്ലെറ്റ്‌സ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ നെറ്റ് വര്‍ക് പ്രശ്‌നം മൂലം ഓര്‍ഡര്‍ വിജയകരമാകുന്നില്ലെന്ന് കണ്ട പെണ്‍കുട്ടി വീണ്ടും വീണ്ടും ശ്രമിക്കുകയായിരുന്നു. ഫുഡ് ആപ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടതോടെ വീണ്ടും ശ്രമിച്ചു നോക്കിയതാണ് പ്രശ്‌നമായത്. നാല്‍പത്തിരണ്ട് തവണയും ശ്രമിച്ചതോടെ അവയെല്ലാം ഓര്‍ഡറായി പോവുകയും ചെയ്തു. എന്നാല്‍ ഇതൊന്നും പെണ്‍കുട്ടി അറിഞ്ഞതുമില്ല. വീടിനു മുന്നില്‍ നാല്‍പത്തിരണ്ട് ഡെലിവറി ബോയ്‌സ് വന്നു നിന്നപ്പോഴാണ് വീട്ടുകാര്‍ കാര്യം മനസ്സിലാക്കുന്നത്.

‼️UPDATE‼️ NANGAHALIN NA GUYS PERO ANG UBAN RIDER NANGLARGA NA BISAN WA SILA NAHALINI KY NAA PA SILAY MGA BOOKING....

Posted by Dann Kayne Suarez on Tuesday, November 24, 2020

ബറാംഗേ മബോളോ തെരുവാകെ ഡെലിവറി ബോയ്‌സിനാല്‍ നിറഞ്ഞതോടെ പലരും അമ്പരപ്പെട്ടു. അങ്ങനെ സമീപത്തു താമസിച്ചിരുന്ന ഡാന്‍ കെയ്ന്‍ സുവാരെസ് എന്നയാള്‍ സംഗതി എന്തെന്ന് വിശദീകരിച്ച് ഫേസ്ബുക്കില്‍ ലൈവ് പോവുകയായിരുന്നു. അച്ഛനും അമ്മയും ജോലിക്കായി പുറത്തുപോവുമ്പോള്‍ നേരത്തേയും പെണ്‍കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യമായിരുന്നു. ഒന്നിനു പുറകെ ഒന്നായി ഡെലിവറി ബോയ്‌സ് സ്ഥലത്തെത്തിയതോടെ തെരുവു നിവാസികളില്‍ പലരും അവ വാങ്ങിക്കാന് സന്നദ്ധരായി.

സംഗതിയെല്ലാം കണ്ടതോടെ പെണ്‍കുട്ടിയും ഭയപ്പെട്ടുവെന്ന് ഡാന്‍ ലൈവില്‍ പറയുന്നുണ്ട്. തനിക്കും മുത്തശ്ശിക്കും ചിക്കന്‍ ഫില്ലെറ്റ് കഴിക്കാന്‍ സാധിക്കാതിരിക്കുമോ അതല്ലെങ്കില്‍ മാതാപിതാക്കള്‍ ഒരു ഓര്‍ഡറിനുള്ള പണം മാത്രമല്ലേ നല്‍കിയിട്ടുള്ളു എന്ന ചിന്തകളെല്ലാമാവാം അവളെ ഭയപ്പെടുത്തിയിരുന്നതെന്നും ലൈവില്‍ പറയുന്നു.

Content Highlights: food app glitch brings 42 riders to filipino girl's home