പ്രായമനുസരിച്ചാണോ നിങ്ങളുടെ ഭക്ഷണശീലങ്ങള്‍?


സിന്ധുരാജന്‍

വിവിധ പ്രായങ്ങളിൽ ശരീരത്തിന് ആവശ്യമുള്ള പോഷകാഹാരങ്ങളെ പരിചയപ്പെടാം

Image: Getty Images

പ്രായമാകുന്നതോടെ നമ്മുടെ താത്‌പര്യങ്ങളും, മുൻഗണനകളും, എന്തിന്‌, നമ്മുടെ ഭക്ഷണശീലങ്ങൾ വരെ മാറുന്നു. ഇതുപോലെ തന്നെയാണ് ശരീരത്തിന്റെ പോഷകാഹാര ആവശ്യങ്ങളും. ഇരുപതാം വയസ്സിലും, അറുപതാം വയസ്സിലും ശരീരത്തിന് വേണ്ട ആരോഗ്യകരമായ ഭക്ഷണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ഒന്ന് തന്നെയാണെങ്കിലും, പ്രായം കൂടുമ്പോൾ ശരീരത്തിന് ആഹാരത്തിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് കുറയും. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ (ഉദാഹരണത്തിന് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ) നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളുടെ അളവും വ്യത്യസ്തമാണ്. അതിനാൽ സമീകൃതാഹാരം തിരഞ്ഞെടുക്കുമ്പോൾ പ്രായവും ഒരു മാനദണ്ഡമാണ്.

തീരെ ചെറിയ കുഞ്ഞുങ്ങൾക്ക്, തലച്ചോറിന്റെ വികസനത്തിനായി കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ ആവശ്യമാണ്. കൗമാരക്കാരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്തമായ അളവിൽ ഇരുമ്പും പ്രോട്ടീനും ആവശ്യമാണ്. ഗർഭിണികൾക്ക്‌ ഫോളിക് ആസിഡ് കിട്ടാവുന്ന വിധത്തിലെ ഭക്ഷണരീതിയാണ് വേണ്ടത്. പ്രായപൂർത്തിയായവരിൽ കലോറി ഉപഭോഗം കുറയ്ക്കാനും എന്നാൽ വേണ്ടുന്നത്ര നാരുകളും, മറ്റു പോഷകങ്ങളും അടങ്ങിയ ഭക്ഷണം വേണം. വിവിധ പ്രായങ്ങളിൽ ശരീരത്തിന് ആവശ്യമുള്ള പോഷകാഹാരങ്ങളെ പരിചയപ്പെടാം.

ശൈശവം

അമേരിക്കൻ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻസിന്റെ അഭിപ്രായത്തിൽ ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിൽ നിന്നു ലഭിക്കുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ, ശൈശവ രക്താർബുദം, ത്വക്കിന്റെ അലർജി എന്നിവ വരാനുള്ള സാധ്യത വളരെ കുറവാണ്. ഡോക്ടറുടെ നിർദേശപ്രകാരം മിക്കവാറും കുട്ടികൾക്ക് 6 മാസം കഴിയുമ്പോൾ ഖരമായ ആഹാരം ചെറിയ തോതിൽ നൽകാൻ തുടങ്ങാറുണ്ട്. എന്നിരുന്നാലും ആദ്യത്തെ 12 മാസം മുലപ്പാൽ കുഞ്ഞുങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. മുലപ്പാൽ ലഭ്യമല്ലാത്ത അവസ്ഥയിൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോർമുല കൊടുക്കാവുന്നതാണ്.

ഒരു വയസ്സിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്

ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ട രീതിയിൽ പോഷകാഹാരങ്ങൾ ലഭ്യമാണെങ്കിൽ വളർച്ചയും, വികാസവും കൈവരിക്കാൻ സാധിക്കും. ആരോഗ്യകരമായ, സമീകൃതമായ പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീൻ, ധാന്യങ്ങൾ, പാൽ ഉത്‌പന്നങ്ങൾ എന്നിവ ഇവർക്ക് നൽകുക.

പിച്ചവച്ചു നടക്കുന്ന കുട്ടികൾ അത്ഭുതകരമായ വേഗത്തിൽ വളരുന്നു, അവർക്ക് കലോറി, പ്രോട്ടീൻ, കൊഴുപ്പ്, ഇരുമ്പ് എന്നിവ വളരെ ആവശ്യമാണ്. അതുപോലെ തന്നെ അവരുടെ വയറും വളരെ ചെറുതാണ്, അതുകൊണ്ട് ഒരുമിച്ച്‌ എല്ലാ ഭക്ഷണവും കഴിക്കാൻ സാധിക്കില്ല. അതിനാൽ ദിവസത്തിൽ കുറച്ചു മണിക്കുറുകൾ കൂടുമ്പോൾ കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ വേണ്ട ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കുക.

അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്

ഈ പ്രായത്തിലെ കുട്ടികളിൽ സ്ഥിരമായ വളർച്ചയുണ്ടെങ്കിലും, വളർച്ചയുടെ വേഗം താരതമ്യേന കുറവാണ്. ഈ പ്രായത്തിലാണ് കുട്ടികൾക്ക് പല ഭക്ഷണശീലങ്ങളും, ഇഷ്ടങ്ങളും രൂപപ്പെടുന്നത്. അതിനാൽ കഴിയുന്ന വിധത്തിൽ പോഷകപ്രദമായ ഭക്ഷണങ്ങൾ രുചിക്കാനും അവയെ ഇഷ്ടഭോജ്യങ്ങളുടെ പട്ടികയിൽ കൊണ്ടെത്തിക്കാനും രക്ഷകർത്താക്കൾ ശ്രമിക്കേണ്ടതാണ്. കുടുംബം, സുഹൃത്തുക്കൾ, മാധ്യമങ്ങൾ (പ്രത്യേകിച്ച് ടിവി) എന്നിവ അവരുടെ ഭക്ഷണശീലങ്ങളെയും സ്വാധീനിക്കുന്നു. അതിനാൽ നമ്മൾ അവർക്കു മാതൃകയാകേണ്ടത് അത്യാവശ്യമാണ്. പഴം, പച്ചക്കറികൾ എന്നിവ ഒരുപാട് വിറ്റമിനുകളും ഉറവിടങ്ങളെ സംരക്ഷിക്കുന്ന ആൻറി ഓക്സിഡൻറുകളും മറ്റും നൽകുന്നു. നിങ്ങളുടെ കുട്ടികൾക്ക് ഈ പ്രധാനപ്പെട്ട പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സഹായിക്കുന്നതിന് സമ്പൂർണവും സമ്പുഷ്ടവുമായ ധാന്യങ്ങളും കുറഞ്ഞ കൊഴുപ്പ് പാലുത്‌പന്നങ്ങളും നൽകുക.

കൗമാരപ്രായക്കാർ

കൗമാരത്തിലേക്ക് ചുവടുവയ്ക്കുന്ന കുട്ടികൾക്ക് വളരെയധികം കലോറികളും, പോഷകങ്ങളും ആവശ്യമാണ്. യൗവനാരംഭം പെൺകുട്ടികൾക്ക് സാധാരണ 10 വയസ്സിനും 13 വയസ്സിനും ഇടയിലാണ് സംഭവിക്കുന്നത്. ആൺകുട്ടികൾക്ക് ഇത് 12 മുതൽ 14 വയസ്സിനിടയിലും. ഈ കാലഘട്ടത്തിൽ വളർച്ചയ്ക്കും, ശാരീരിക പ്രവർത്തനങ്ങൾക്കും ഉപയോഗപ്രദമായ ഭക്ഷണം കഴിക്കുമ്പോൾ അവ ആവശ്യമുള്ള പോഷകങ്ങളും പ്രദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കൊണ്ട് അധികമായ കലോറികൾ ശരീരത്തിൽ ഉണ്ടാകുകയും അതു വഴി ഒരു പോഷകഗുണങ്ങളും ലഭിക്കുകയുമില്ല. ഭക്ഷണപദാർത്ഥങ്ങളായി ധാന്യങ്ങളും, പഴങ്ങൾ, പയർ വർഗങ്ങൾ, പരിപ്പുകൾ, പച്ചക്കറികൾ, മീൻ, മുട്ട എന്നിവ കൗമാരപ്രായക്കാർ കഴിക്കേണ്ടതാണ്. പാൽ, തൈര്, എന്നിവ വഴി കാത്സ്യം ഉപഭോഗം വർദ്ധിപ്പിക്കുന്നതും നല്ലതാണ്. ഇത് അസ്ഥികൾ വളരുന്നതിന് പ്രധാനമാണ്. ചീസ് ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അതിൽ ഉപ്പിന്റെ തോത് കുറവാണെന്നു ഉറപ്പാക്കണം.

ഇരുപതുകളിൽ

നമ്മൾ പാലിച്ചു വരുന്ന ശീലങ്ങളിൽ മാറ്റം വരുത്തുവാനും, ആരോഗ്യകരമായ ജീവിതത്തിനു വേണ്ട നല്ല ശീലങ്ങൾ തുടങ്ങുവാനും എന്തുകൊണ്ടും നല്ല പ്രായം. ദുശ്ശീലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഈ പ്രായത്തിലാണ്. പുകവലി, മദ്യപാനം എന്നിവ തുടങ്ങാതിരിക്കാൻ മുതിർന്നവരുടെ ഉപദേശം കൈക്കൊള്ളുക. ഈ ദുശ്ശീലങ്ങൾ വഴി നിങ്ങളെക്കാളേറെ ദുഃഖിക്കുന്നത്‌ നിങ്ങളുടെ ഉറ്റവരാകും.

20-കളിലും 30-കളിലും സ്ത്രീകൾ പ്രത്യേകിച്ച് ഗർഭിണിയാകാൻ സാധ്യതയുള്ളവർ ഭക്ഷണപദാർഥങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. അയൺ, കാത്സ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണ രീതി ഇവർക്ക് വളരെ അത്യാവശ്യമാണ്.അസ്ഥിസാന്ദ്രത 20 കളുടെ അവസാനം വരെ (കാത്സ്യം, വിറ്റമിൻ ഡി) തുടരും. ഈ പ്രായത്തിൽ, അസ്ഥി ആരോഗ്യത്തിന് പോഷകാഹാരം പ്രധാനമാണ്, ഇത് പിന്നീട് ആസ്പിപോരോസിസ് എന്ന അപകട സാധ്യത കുറയ്ക്കും. കാത്സ്യം, വിറ്റമിനുകൾ കെ, ഡി എന്നിവ പ്രധാനമാണ്. പാൽ ഉത്പന്നങ്ങൾ, പച്ചിലക്കറികൾ, പച്ചമുളക്, മുട്ട, മഞ്ഞൾ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.

നാല്പതുകളിൽ

ജീവിതത്തിന്റെ ഈ സമയത്ത് അനേകം ആളുകൾക്ക് നല്ല ആരോഗ്യം ലഭിക്കുന്നതിന് വേണ്ട ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും വേണ്ടവിധത്തിൽ പരിപോഷിപ്പിക്കുന്നില്ല. എന്നാൽ, പ്രായമാകുമ്പോൾ, നല്ല പോഷകാഹാരം, പതിവ് വ്യായാമം എന്നിവ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഹൃദ്രോഗം, അൽഷിമേഴ്സ്, തിമിരം, കാൻസർ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ ആൻറി ഓക്സിഡൻറുകൾ അത്യാവശ്യമാണ്. 40 വയസ്സിന് ശേഷമുള്ള, ഉപാപചയ നിരക്ക് കുറയും. ഈ പ്രായത്തിൽ പലരും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ യഥാർത്ഥ കാരണം, വ്യായാമത്തിന്റെ അഭാവവും ഹോർമോൺ അളവുകളിൽ വരുന്ന വ്യതിയാനവും, കുറഞ്ഞ പോഷകങ്ങളുമാണ്. ഹൃദ്രോഗം, പ്രമേഹം, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയെ തടയണമെങ്കിൽ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടം തന്നെയാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അറുപതും അതിനു മുകളിലും

പ്രായം കൂടുന്നത് പോലെ, വിവിധ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഉണ്ടാകുന്നത് പോഷകാഹാര ആവശ്യങ്ങൾക്ക് പ്രത്യക്ഷ സ്വാധീനം ഉണ്ടാക്കുന്നു. പല വിറ്റമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനും ശരീരത്തിന്‌ പ്രയോജനപ്പെടുത്താനും ശരീരം ഈ പ്രായത്തിൽ കഷ്ടപ്പെടുന്നു. കുറിപ്പടി മരുന്നുകളുടെ ദീർഘകാല ഉപയോഗം ചില പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ചെയ്യും.

മലബന്ധം, ഡൈവേർട്ടിക്കുലർ രോഗം, മറ്റു ദഹനസംബന്ധമായ പ്രശ്നങ്ങൾ, നാം പ്രായമാകുമ്പോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ധാരാളം വെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തിലെ ദ്രാവകനില സംരക്ഷിക്കുക. നടക്കുന്നതും, മറ്റു അനുയോജ്യമായ വ്യായാമങ്ങൾ (യോഗ) മുടങ്ങാതെ തുടരുക. ഇവ മലബന്ധത്തിനും മറ്റും കാരണമാകാവുന്ന സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.

നാരുകൾ ഉള്ള പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, പയറ് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. വിറ്റമിൻ ഡി, ബി12 എന്നിവ ഉള്ള ഭക്ഷണവും ഉൾപ്പെടുത്താൻ ശ്രമിക്കുക.

നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ പോഷകാഹാരങ്ങളുടെ വ്യക്തിഗതമായ ഉപദേശത്തിന്, നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കിൽ യോഗ്യതയുള്ള ഒരു പോഷകാഹാര പ്രൊഫഷണലിനോട് സംസാരിക്കുക.

Content Highlights: Food and Age

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented