പ്രതീകാത്മക ചിത്രം | Photo: canva.com/
ചര്‍മാരോഗ്യത്തില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് തണുപ്പുകാലം. കാര്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ കുറഞ്ഞ അന്തരീക്ഷതാപനിലയും വരണ്ട കാലാവസ്ഥയും ചര്‍മാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കും. ഇതൊഴിവാക്കാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാരറ്റ്
ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടില്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. ഇവ ചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനൊപ്പം കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ചര്‍മത്തിന് കൂടുതല്‍ ബലം നല്‍കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കറിയായും ജ്യൂസ് രൂപത്തിലും കാരറ്റ് കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം.
ചീര
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ ചീര ചര്‍മത്തെ നീര്‍ക്കെട്ടുകളില്‍നിന്നും വൈറസ് അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കന്നു.
മാതളപ്പഴം
വൈറസ്, ബാക്ടീരിയ, ഫംഗസ് ബാധകളില്‍ നിന്ന് ചര്‍മത്തിന് സംരക്ഷണം നല്‍കാന്‍ മാതളപ്പഴം സഹായിക്കുന്നു. മുഖക്കുരു, വരണ്ട ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം കുറയ്ക്കാന്‍ മാതളപ്പഴം സഹായിക്കുന്നു. കൂടാതെ, ചര്‍മത്തിലെ എണ്ണമയം നിയന്ത്രിക്കുന്നതിനും മാതളപ്പഴം സഹായിക്കുന്നുണ്ട്.
ഓറഞ്ച്
തണുപ്പ് കാലത്ത് ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പഴങ്ങളിലൊന്നാണ് ഓറഞ്ച്. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ ധാരാളമടങ്ങിയ ഓറഞ്ച് ചര്‍മാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഓറഞ്ച് തൊലിയും മഞ്ഞളും ഉണക്കിപ്പൊടിച്ച് മുഖത്തിടുന്ന മുഖത്തെ പാടുകള്‍ അകറ്റി തിളക്കം വര്‍ധിപ്പിക്കുന്നു.
പേരക്ക
വിറ്റാമിനുകളായ എ, സി, ബീറ്റാകരോട്ടിന്‍, ലൈക്കോപീന്‍ എന്നിവയാല്‍ സമ്പന്നമാണ് പേരക്ക. ഇവ ചര്‍മത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും തിളക്കം കൂട്ടുകയും ചെയ്യുന്നു.
Content Highlights: five foods that may help promote skin glow, healthy food, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..