ശരീരഭാരം കുറയ്ക്കാന്‍ കഴിക്കാം നാരുകളടങ്ങിയ ഭക്ഷണം


ദഹനപ്രക്രിയ മികച്ചരീതിയില്‍ നടക്കുന്നതിന് നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ശരീരഭാരം കുറയ്ക്കുന്നതിന് പലരും പല വഴികളാണ് തിരഞ്ഞെടുക്കാറ്. ചിലര്‍ യോഗ പിന്തുടരും. ചിലരാകട്ടെ കഠിനമായ വ്യായാമമുറകള്‍ പിന്തുടരും. മറ്റുചിലരാകട്ടെ ഭക്ഷണത്തിലായിരിക്കും നിയന്ത്രണങ്ങള്‍ വരുത്തുന്നത്. ഭക്ഷണത്തില്‍ തന്നെ പലതരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തി ശരീരഭാരം കുറയ്ക്കുന്നവരുണ്ട്.

നാരുകള്‍(ഫൈബര്‍) കൂടുതലായി അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദഹനപ്രക്രിയ മികച്ചരീതിയില്‍ നടക്കുന്നതിന് നാരുകളടങ്ങിയ ആഹാരം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന ദഹനരസങ്ങള്‍ക്ക് ഫൈബറിനെ അതിവേഗം ദഹിപ്പിക്കാന്‍ കഴിയില്ല. ഇത് മലബന്ധം തടയാനും സഹായിക്കുന്നു. നാരുകള്‍ കൂടുലായി അടങ്ങിയ ഏതാനും ആഹാരപദാര്‍ഥങ്ങള്‍ പരിചയപ്പെടാം.

ബ്രൊക്കോളി

നാരുകളും വിറ്റാമിന്‍ സിയും ബ്രൊക്കോളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്രൊക്കോളിയില്‍ അഞ്ച് ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പച്ചച്ചീര

കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും പച്ചച്ചീര ഏറെ ഗുണകരമാണ്. ഇത് കൂടാതെ, പച്ചച്ചീരയിലുള്ള നാരുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തോരനും കറികളും വയ്ക്കുന്നതിനും സൂപ്പ് തയ്യാറാക്കുന്നതിനും പച്ചച്ചീര മികച്ചതാണ്.

ഗ്രീന്‍ പീസ്

ഫൈബര്‍, അയണ്‍, വിറ്റാമിനുകളായ എ, സി എന്നിവയെല്ലാം ഗ്രീന്‍പീസില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.

വെണ്ടക്ക

പോഷകസമൃദ്ധമാണ് വെണ്ടക്ക. കാല്‍സ്യം, പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് വെണ്ടക്ക. ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും വെണ്ടക്ക മികച്ചതാണ്.

മത്തങ്ങ

കാല്‍സ്യം, വിറ്റാമിനുകളാ എ, കെ എന്നിവ മത്തങ്ങയില്‍ കൂടുലായി അടങ്ങിയിരിക്കുന്നു. നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്ന മത്തങ്ങ ശരീരഭാരം കുറയ്ക്കുന്നതിനും മികച്ച മാര്‍ഗമാണ്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)


Content Highlights: fiber rich food, weight loss, healthy diet plan, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented