ചർമത്തിന് തിളക്കം കൂടും; കഴിക്കാം ഈ ഭക്ഷണങ്ങള്‍


ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ നെല്ലിക്ക കാലങ്ങളായി ശരീരസൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഉപയോഗിച്ച് വരുന്നതാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

നമ്മുടെ നാട്ടില്‍ ഇനി ആഘോഷങ്ങളുടെ ദിനരാത്രങ്ങളാണ്. ദീപാവലി ആഘോഷങ്ങളുടെ തയ്യാറെടുപ്പിലാണ് നാടും നഗരിയുമെല്ലാം. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ വിഭവങ്ങളും അലങ്കാരങ്ങളുമെല്ലാം ഒരുക്കുന്ന തിരക്കിലാണ് മിക്കവരും.

ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചര്‍മത്തിന്റെ ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ സെലബ്രിറ്റി ന്യൂട്രീഷനിസ്റ്റായ നമാമി അഗര്‍വാള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ ഈ ഭക്ഷ്യവസ്തുക്കള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.



കുങ്കുമപ്പൂവ് വെള്ളം

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഒന്നാണ് കുങ്കുമപ്പൂവ്. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ ഇല്ലാതാക്കുന്ന ധാരാളം ഘടകങ്ങളും ഇതിലുണ്ട്. ഇവ ചര്‍മം കൂടുതല്‍ മൃദുവാക്കുകയും കൂടുതല്‍ ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുങ്കുമപ്പൂവിന്റെ കഷ്ണം രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വെച്ച ശേഷം രാവിലെ ഇത് കഴിക്കുന്നത് ചര്‍മത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് നമാമി പറഞ്ഞു.

നെല്ലിക്ക

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ നെല്ലിക്ക കാലങ്ങളായി ശരീരസൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഉപയോഗിച്ച് വരുന്നതാണ്. വിറ്റാമിന്‍ സിയും ആരോഗ്യപ്രദമായ ധാരാളം ധാതുക്കളും നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മത്തിലെ വിഷ പദാര്‍ഥങ്ങള്‍ നീക്കം ചെയ്ത് തിളക്കത്തോടെ ഇരിക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. രണ്ട് നെല്ലിക്കയെടുത്ത് അരച്ചെടുത്ത് നീര് കുടിക്കുന്നത് ഉത്തമമാണെന്ന് നമാമി പറഞ്ഞു.

നട്‌സ്

ആരോഗ്യം പരിരക്ഷിക്കുന്ന ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഒന്നാണ് നട്‌സ്. നട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ നട്‌സ് സഹായിക്കുന്നു. നട്‌സില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ചര്‍മം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തിലുള്ള പങ്ക് വളരെ വലുതാണ്. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ വിറ്റാമിനുകള്‍ എന്നിവയെല്ലാം ചര്‍മത്തിലെ അഴുക്കുകള്‍ അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നാരങ്ങയുടെ നീര് എടുത്ത് വെള്ളത്തില്‍ ചേര്‍ത്ത് ഇടയ്ക്ക് കുടിക്കുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും. ഒപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.


Content Highlights: skin care during fastivals, food for skin glow, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented