ചീസും മയൊണൈസും നെയ്യും ചേര്‍ത്തൊരു കുടുക്കദോശ; ദോശയെ ജങ്ക് ഫുഡ് ആക്കിയോ എന്ന് കമന്റ്


ഈ ദോശയെ ജങ്ക് ഫുഡ് എന്ന് വിളിക്കുമെന്നും ദോശ ജങ്ക് ഫുഡ് ആയതില്‍ കഷ്ടം തോന്നുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു.

വൈറൽ വീഡിയോയിൽ നിന്നും | Photo: instagram.com/streetfoodrecipe/

ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന ഇടമാണ് ഭക്ഷ്യമേഖല. ഫ്യൂഷന്‍ വിഭവങ്ങളില്‍ തുടങ്ങി വിചിത്രമായ രുചിക്കൂട്ടുകള്‍ വരെ ഒരുക്കി വൈവിധ്യങ്ങളുടെ വലിയൊരു ഘോഷയാത്രതന്നെയാണ് ഇവിടെയുള്ളത്. ഒരിക്കലും ചേരില്ലെന്ന് കരുതുന്ന വിഭവങ്ങള്‍ പോലും കൂട്ടിയോജിപ്പിച്ച് പുത്തന്‍ വിഭവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തെരുവോര കച്ചവടക്കാരാണ് മുന്നില്‍. അടുത്തകാലത്ത് ഇത്തരത്തിലുള്ള നിരവധി ഫ്യൂഷന്‍ വിഭവങ്ങളുടെ വീഡിയോളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു വിചിത്രവിഭവം, കുടുക്ക ദോശ. ഇന്‍സ്റ്റഗ്രാം പേജായ സ്ട്രീറ്റ്ഫുഡ് റെസിപ്പിയിലാണ് ഈ കുടുക്കദോശയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



തെരുവോര കച്ചവടക്കാരന്‍ ദോശക്കല്ലില്‍ ദോശമാവ് പരത്തിയെടുക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിലേക്ക് വലിയൊരു കഷ്ണം വെണ്ണ ഇടുന്നു. തൊട്ട് പിന്നാലെ തക്കാളി, കാപ്‌സിക്കം, സവാള എന്നിവ ചേര്‍ക്കും. ഇതിലേക്ക് അണ്ടിപ്പരിപ്പും മുളക് പൊടിയും ചേര്‍ക്കും. പിന്നീട് മയൊണൈസ് കൂടി ചേര്‍ത്ത് കഴിഞ്ഞ് ഈ കൂട്ട് ദോശക്ക് മുകളില്‍വെച്ച് നന്നായി ചതച്ച് അരച്ചെടുക്കും. ശേഷം സ്വല്‍പം നെയ്യും കൂടി ചേര്‍ത്ത് കൂട്ടി യോജിപ്പിക്കും. ഇതോടെ ദോശ തയ്യാറായിക്കഴിഞ്ഞെന്ന് നാം കരുതും. എന്നാല്‍ തീര്‍ന്നില്ല, ചെറിയൊരു മണ്‍കുടുക്ക തീ പിടിപ്പിച്ച് കൊണ്ടുവരുന്നതാണ് അടുത്തായി കാണാന്‍ കഴിയുന്നത്. ഇതിലേക്ക് നേരത്തെ ദോശയുടെ മുകളില്‍ വെച്ച് തയ്യാറാക്കിയ കൂട്ട് ചേര്‍ക്കും. ഇനി ദോശയുടെ മുകളില്‍ സ്വല്‍പം ചീസ് ചിരകി ഇട്ട് അതിന് മുകളില്‍ മയൊണൈസ് കൂടിചേര്‍ത്ത് ദോശ കല്ലില്‍നിന്ന് വേര്‍പ്പെടുത്തി കോണ്‍ ആകൃതിയില്‍ ചുരുട്ടിയെടുത്ത് മണ്‍കുടുക്കയില്‍ നിറച്ച മസാല കൂട്ടില്‍ കുത്തിനിര്‍ത്തും. ഇതിന് മുകളില്‍ സ്വല്‍പം കൂടി ചീസും മല്ലിയിലയും ചേര്‍ത്ത് വിളമ്പുന്നതോടെ വീഡിയോ അവസാനിക്കുന്നു.

വീഡിയോ വളരെ വേഗമാണ് സാമൂഹികമാധ്യമത്തില്‍ ശ്രദ്ധ നേടിയത്. ദോശയുണ്ടാക്കുന്ന രീതി കണ്ട് ഒട്ടേറെപ്പേര്‍ ഞെട്ടലും അമ്പരപ്പും രേഖപ്പെടുത്തി. ഇതുവരെ കണ്ടതില്‍ ഏറ്റവും മോശമായ ഭക്ഷണമാണിതെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ദോശയില്‍ കൂടിയ അളവില്‍ ചീസും നെയ്യും ചേര്‍ക്കുന്നതിനെതിരേ അഭിപ്രായപ്പെട്ടു. ഈ ദോശയെ ജങ്ക് ഫുഡ് എന്ന് വിളിക്കുമെന്നും ദോശ ജങ്ക് ഫുഡ് ആയതില്‍ കഷ്ടം തോന്നുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു.

Content Highlights: extravagant dosa with host of ingredients, viral video, the social media appalled, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented