പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: Arun Payyadimeethal)
ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ കഴിക്കുന്ന ആഹാരത്തിനോളം പ്രധാന്യമേറിയതാണ് ഉറക്കവും. മാനസിക-ശാരീരിക സൗഖ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. കോവിഡിന് ശേഷം ദിവസങ്ങളോളം രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാത്തവരുണ്ട്. ഇതിന് പുറമെ മറ്റുപല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ ചിലര്‍ക്ക് നല്ല ഉറക്കം ലഭിക്കാതെ വരുന്നുണ്ട്. എന്നാല്‍, ഉറക്കക്കുറവ് പരിഹരിക്കാന്‍ ചില ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്ര വ്യക്തമാക്കുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നിര്‍ദേശിക്കുകയാണ് അവര്‍.
1. അശ്വഗന്ധ
മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ഘടകങ്ങള്‍ അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ട്രൈഎഥിലീന്‍ ഗ്ലൈക്കോള്‍ എന്ന ഘടകം സ്വാഭാവികമായ ഉറക്കം ലഭ്യമാക്കുന്നു. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇത് കഴിക്കാം.
2. ചമോമൈല്‍ ടീ
ഉറക്കക്കുറവ് പരിഹരിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. നമ്മുടെ നാട്ടിലെ ജമന്തി പൂവിന് സമാനമായ ചെടിയില്‍നിന്ന് തയ്യാറാക്കുന്ന ചായ ആണിത്. ഇത് വിപണിയില്‍ ലഭ്യമാണ്. ചൂടുവെള്ളത്തില്‍ ചമോമൈല്‍ ടീ ബാഗ് ഇത് തയ്യാറാക്കാം. അപിജെനിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഉറക്കക്കുറവ് പരിഹരിക്കുന്നു.
3. ബദാം
ഫൈബറും നല്ല കൊഴുപ്പും ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം ഗുരുതരമായ പലരോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്നീഷ്യം സഹായിക്കുന്നുണ്ട്.
4. മത്തന്‍ വിത്ത്
വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.
5. ജാതിക്ക മില്‍ക്ക്
ഒരു ഗ്ലാസ് ചൂട് പാലില്‍ ജാതിക്കാ കുരു പൊടിച്ചത് സ്വല്‍പം ചേര്‍ത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. പാലില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്ന സെറോടോണിന്‍, മെലാടോണിന്‍ എന്നിവ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
പോഷകസമൃദ്ധമായ ഈ ഭക്ഷണങ്ങള്‍ കഴിച്ച് തടസ്സങ്ങളില്ലാതെയുള്ള ഉറക്കം ശീലമാക്കാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലവ്‌നീത് ബത്ര പറയുന്നു.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: food for good sleep, expert suggest, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..