കറിയില്‍ ഉപ്പ് കൂടിയോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്


ഉപ്പ് അധികമായിപ്പോയ ഭക്ഷണങ്ങള്‍ മിക്കവരും ഉപയോഗിക്കാതെ കളയുകയാണ് പതിവ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

പാചകത്തില്‍ ഏറെ പ്രധാന്യമുള്ള ഘടകമാണ് ഉപ്പ്. ഉപ്പ് കൂടിയാലും കുറഞ്ഞാലും തയ്യാറാക്കുന്ന വിഭവത്തിന്റെ രുചി കെട്ട് പോകും. ഉപ്പ് അധികമാകുന്നത് രക്തസമ്മര്‍ദമുള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. എന്നാല്‍, ചിലപ്പോഴെങ്കിലും പാചകം ചെയ്യുമ്പോള്‍ വിഭവങ്ങള്‍ക്ക് ഉപ്പ് അധികമായി പോകാറുണ്ട്. ഇപ്രകാരം ഉപ്പ് അധികമായിപ്പോയ ഭക്ഷണങ്ങള്‍ മിക്കവരും ഉപയോഗിക്കാതെ കളയുകയാണ് പതിവ്. എന്നാല്‍, ഭക്ഷണത്തിലെ അമിതമായ ഉപ്പ് കളയുന്നതിന് ഒട്ടേറെ പോംവഴികളുണ്ട്. അവ പരിചയപ്പെടാം.

ഉരുളക്കിഴങ്ങ് വേവിക്കാതെ ചേര്‍ക്കാം

ഉരുളക്കിഴങ്ങ് തൊലി നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് കറിയില്‍ ചേര്‍ക്കാം. അധികമുള്ള ഉപ്പ് ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിച്ചെടുത്തുകൊള്ളും. തൊലികളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി കഴുകാന്‍ ശ്രദ്ധിക്കണം. ഏകദേശം 20 മിനിറ്റ് ഈ ഉരുളക്കിഴങ്ങ് കറിയില്‍ സൂക്ഷിക്കാം.

മാവ് കുഴച്ച് ചേര്‍ക്കാം

ആട്ടയോ മൈദയോ വെള്ളം ഉപയോഗിച്ച് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക. ഇത് കറിയില്‍ ഇട്ടുവയ്ക്കുക. വിളമ്പുന്നതിന് തൊട്ട് മുമ്പ് ഇത് കറിയില്‍ നിന്ന് എടുത്തുമാറ്റാം.

ഫ്രെഷ് ക്രീം

ഉപ്പ് അധികമുള്ള കറിയില്‍ കുറച്ച് ഫ്രെഷ്‌ക്രീം ചോര്‍ത്ത് കൊടുക്കാം. ഇത് കറിയിലെ ഉപ്പ് കുറയ്ക്കുക മാത്രമല്ല, കറിക്ക് കൂടുതല്‍ കൊഴുപ്പ് തോന്നിപ്പിക്കുകയും ചെയ്യും.

പുഴുങ്ങിയ ഉരുളക്കിഴങ്ങ്

പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് കറിയില്‍ ചേര്‍ത്തുകൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് കറിയുടെ ഉപ്പ് കുറയ്ക്കുന്നതിനൊപ്പം അത് പുതിയതായി തോന്നിപ്പിക്കുകയും ചെയ്യും.

തൈര്

ഒരു ടേബിള്‍ സ്പൂണ്‍ തൈര് കറിയില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് വേവിച്ചെടുക്കാം.

Content Highlights: excess salt in curry, cooking tips to reduce excess salt in food, food, cooking tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented