വീഡിയോയിൽ നിന്ന് | Photo: twitter.com|Josh_U_R_Artist
ഉപഭോക്താവിന്റെ ഭക്ഷണത്തിന് പണമടച്ച ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജോഷ്വ ഹെന്റി എന്ന കസ്റ്റമറാണ് പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ ദിനത്തിലെ നന്മ എന്നാണ് വീഡിയോക്ക് പലരും കമന്റ് നൽകുന്നത്.
വെസ്റ്റ് മിഡ്ലൻഡിലെ ഒരു മക്ഡോണാൾഡ് ഔട്ടലറ്റിലെ ജീവനക്കാരിയാണ് ഇനിയ വെങ്കേരെ എന്ന ഈ പെൺകുട്ടി. ഹെന്റി ഇവിടെ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. തനിക്കുള്ള ഭക്ഷണം ഓർഡർ നൽകി കഴിഞ്ഞ് തന്റെ അമ്മയ്ക്ക് എന്തെങ്കിലും കഴിക്കാൻ ആവശ്യമുണ്ടോ എന്ന് ഫോൺ ചെയ്ത് അന്വേഷിക്കുകയും ചെയ്തു. പിന്നീട് ബില്ലടക്കാനായി എത്തിയപ്പോഴുള്ള ഇനിയയുടെ പ്രതികരണമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നാണ് ഹെന്റി വീഡിയോക്കൊപ്പം കുറിക്കുന്നത്. ഇന്ന് നിങ്ങളുടെ ഓർഡറിന്റെ പണം താൻ അടക്കാമെന്നും, ഭക്ഷണം വാങ്ങണോ എന്ന് അമ്മയെ വിളിച്ച് ചോദിച്ചത് വളരെ വലിയ കാര്യമാണെന്നുമാണ് ഇനിയ പറഞ്ഞത്.
ആ വാക്കുകൾ തന്നെ വളരെയധികം സ്പർശിച്ചുവെന്നും, ഈ നന്മയ്ക്ക് എപ്പോഴെങ്കിലും തിരിച്ചൊരു സമ്മാനം താൻ നൽകുമെന്നും ഹെന്റി കുറിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.
Content Highlights:employee pays for customer’ s mealwins praise for her kindness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..