പൊരിവെയിലത്ത് പപ്പടം വിറ്റ് 68-കാരി; പോരാളിയെന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയ


രണ്ട് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

വൈറൽ വീഡിയോയിൽ നിന്നും | Photo:instagram.com/streetfoodrecipe/

കോവിഡും വിലക്കയറ്റവുമെല്ലാം രാജ്യത്തെ മിക്കവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് സാധാരണക്കാര്‍. എന്നാല്‍, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഏറെയുണ്ടെങ്കിലും അധ്വാനിച്ച് അന്നന്നത്തെ വക കണ്ടെത്തുന്നവരും ധാരാളമുണ്ട്. ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ നെഞ്ചോട് ചേര്‍ക്കുന്നത്.

കൊടും ചൂടില്‍ രാജസ്ഥാനിലെ ജയ്പുരിലെ തെരുവിലൂടെ പ്രായം പോലും മറന്ന് പപ്പടം വില്‍ക്കുന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്. തന്റെ കുടുംബത്തിലെ ചെലവുകള്‍ വഹിക്കുന്നതിന് വേണ്ടിയാണ് 68-കാരിയായ ഇവര്‍ തെരുവില്‍ പപ്പടം വില്‍ക്കുന്നത്. പപ്പടം മുഴുവന്‍ വിറ്റ് തീരുന്നത് വരെ ഇവര്‍ ജയ്പുരിലെ ജലേബി ചൗക്കിലുള്ള ജന്തര്‍ മന്തറിലെ ഈ തെരുവിലുണ്ടാകും. ഇവരുടെ കുടുംബത്തിലെ ഏക വരുമാനമാര്‍ഗം കൂടിയാണിത്. 20 രൂപയ്ക്കാണ് ഇവര്‍ പപ്പടം വില്‍ക്കുന്നത്.

സ്ട്രീറ്റ്ഫുഡ്‌റെസിപ്പി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് സ്ത്രീയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 26,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

വീഡിയോ ഏറെ പ്രചോദിപ്പിക്കുന്നതാണ് നിരവധി പേര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അവരുടെ മുമ്പില്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുമല്ലെന്നും അവര്‍ ഒരു പോരാളിയാണെന്നും വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: elderly woman sells papads, amid scorching heat, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented