മുംബൈയിലെ ട്രെയ്‌നില്‍ ചോക്ക്‌ലേറ്റ് വിറ്റ് പ്രായമായ സ്ത്രീ;വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


60 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram

പ്രായമേറിയാലും ശാരീരികവിഷമതകള്‍ അലട്ടുന്നുണ്ടെങ്കിലും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാതെ അധ്വാനിച്ച് വരുമാനം കണ്ടെത്തുന്ന നിരവധിപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. കോവിഡ് വ്യാപനത്തോടെ ഇത്തരക്കാരുടെ ജീവിതം കുറെക്കൂടി ദുസ്സഹമായിരിക്കുകയാണ്. എന്നാലും സന്തോഷത്തോടെ ജീവിതം കുരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍.

പ്രായമേറെയായിട്ടും ട്രെയ്‌നില്‍ ചോക്ക്‌ലേറ്റ് വിറ്റ് വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രായമായ ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം തൊട്ടിരിക്കുന്നത്. മുംബൈയിലെ ലോക്കല്‍ ട്രെയ്‌നിലാണ് അവര്‍ ചോക്ക്‌ലേറ്റുകള്‍ വില്‍ക്കുന്നത്.

ഫോട്ടോഗ്രാഫറായ മോന എഫ് ഖാനാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട ഒട്ടേറെപ്പേര്‍ ഈ പ്രായത്തില്‍ അവര്‍ കാണിക്കുന്ന ചുറുചുറുക്കിനെയും കഠിനാധ്വാനത്തെയും അഭിനന്ദിച്ചു. മൂന്ന് പെട്ടികളിലായി യാത്രക്കാരുടെ സമീപത്തെത്തിയാണ് അവര്‍ മിഠായികള്‍ വില്‍ക്കുന്നത്.

60 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ആറ് ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നമുക്ക് ആവശ്യമില്ലെങ്കില്‍ കൂടിയും നാം ഇത്തരം കഠിനാധ്വാനം ചെയ്യുന്ന ആളുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന് വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: viral video, elderly woman sells chocolates on mumbai local train, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented