സ്ഥിരമായി അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനം


വിവിധ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ ചേര്‍ന്ന് സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

അവക്കാഡോ

ആറുമാസം തുടര്‍ച്ചയായി ദിവസം ഒരു അവക്കാഡോ പഴം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനം. വിവിധ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

അവക്കാഡോ കഴിച്ചവരില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ആഹാരക്രമം(ഡയറ്റ്‌) ഉണ്ടെന്ന് പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു. അവക്കാഡോയുടെ ആരോഗ്യഗുണങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറ്റവും അധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ഏറ്റവും വലിയ പഠനമാണിത്. അവക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മികച്ച ആഹാരക്രമത്തില്‍ അവക്കാഡോ ആരോഗ്യപ്രദമായൊരു ഘടകമാണെന്ന് പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ പെന്നി ക്രിസ് ഏതേര്‍ട്ടണ്‍ പറഞ്ഞു. ഇതിനു പുറമെ പൊണ്ണത്തടി ഉള്ളവരിലും ശരീരഭാരം കൂടിയവരിലും വയറിന് ചുറ്റുമുള്ള കൊഴുപ്പിലും കരളിലെ കൊഴുപ്പിലും കാര്യമായ വര്‍ധന ഉണ്ടായില്ലെന്നും പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

ദിവസം ഒരു അവക്കാഡോ കഴിക്കുന്നത് ശരീരഭാരം കൂട്ടിയില്ലെന്ന് മാത്രമല്ല, രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍. കുറയുന്നുവെന്നും കണ്ടെത്തി. അതേസമയം, സ്ഥിരമായി അവക്കാഡോ കഴിക്കുന്നവരുടെ ആഹാരക്രമം മെച്ചപ്പെടുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞതായി പഠനത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷണല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റീന് പീറ്റേഴ്‌സണ്‍ പറഞ്ഞു.

മികച്ച ആഹാരക്രമം ഉള്ളത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, നിരവധി അര്‍ബുദങ്ങള്‍ തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട്. അതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ട കണ്ടുപിടിത്തമാണ്-ക്രിസ്റ്റീന പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി, ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി, പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

Content Highlights: eating avocado daily, help lower cholesterol, diet quality, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented