കൊറോണ ലോക്ഡൗണില്‍ എല്ലാവരും മാസറ്റര്‍ ഷെഫ്മാരായ സമയമാണ്. നല്ല ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല തേങ്ങ വേഗത്തില്‍ പൊതിക്കാനും, മുട്ട എളുപ്പത്തില്‍ പുഴുങ്ങാനുമൊക്കെ പുതിയ സൂത്രങ്ങള്‍ വരെ പലരും ഈ സമയത്ത് കണ്ടുപിടിച്ചിരുന്നു. ഇപ്പോള്‍ കണ്ണുനീറാതെ സവാള തൊലികളയാനുള്ള വഴിയാണ് ഒരാള്‍ തന്റെ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിരിക്കുന്നത്. 

സവാള തൊലികളയുന്നതും ചെറുതായി അരിഞ്ഞെടുക്കുന്നതുമെല്ലാം വലിയ ജോലിയാണ് ഇന്‍സ്റ്റന്റ് ഷെഫുമാര്‍ക്ക്. ഇനി ചോപ്പര്‍ വാങ്ങി മുറിക്കാമെന്ന് കരുതിയാലും തൊലി നമ്മള്‍ കളയണമല്ലോ. ഇതിനെല്ലാമൊപ്പം കണ്ണുനീറുന്നതും കണ്ണീരും സഹിക്കണം. ഒറ്റയടിക്ക് സവാള തൊലികളയുന്ന വഴിയാണ് ഈ വീഡിയോയില്‍. 

ജെയിംസ് രെമ്പോ എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ. best way to peel an onion എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പകുതി മുറിച്ച തൊലി കളയാത്ത സവാള മേശയില്‍ വച്ച് ശക്തിയായി ഇടിക്കുകയാണ് ഇയാള്‍ ചെയ്തത്. സവാള രണ്ടായി പൊട്ടി തോല് വേഗം പെളിഞ്ഞു പോരുന്നതും വീഡിയോയില്‍ ഉണ്ട്. ഞാന്‍ സവാളയുടെ തോല് കളയുന്നത് ആളുകള്‍ ആസ്വദിക്കട്ടെ എന്നും ജെയിംസ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നു. 

“life-changing trick എന്നാണ് വീഡിയോ കണ്ടവരുടെ കമന്റ്.

Content Highlights:  EasyWay to Peel Onions Without Sobbing