പ്രതീകാത്മക ചിത്രം | Photo: canva.com/
ഇന്ത്യന്‍ പാചകത്തില്‍ പ്രമുഖമായ സ്ഥാനം പനീറിനുണ്ട്. വെജ്, നോണ്‍ വെജ് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് പനീര്കൊണ്ടുള്ള വിഭവങ്ങള്‍. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പനീര്‍ കൊണ്ടുള്ള പാചകം ഏറെ എളുപ്പമാണെന്നതും പ്രത്യേകതയാണ്. എന്നാല്‍, പനീര്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതുണ്ട്. ദീര്‍ഘനേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോടെ പനീറിന്റെ മൃദുത്വം നഷ്ടപ്പെടും. ഇത് നേരെയെടുത്ത് പാചകത്തിന് ഉപയോഗിക്കുന്നത് വിഭവങ്ങളുടെ രുചിയും ഗുണവും നഷ്ടപ്പെടുത്തും. ഫ്രിഡ്ജില്‍ നിന്നെടുത്ത പനീര്‍ മൃദുലമാക്കാനുള്ള ഏതാനും എളുപ്പവഴികള്‍ പരിചയപ്പെടാം.
കവര്‍ ചെയ്ത് സൂക്ഷിക്കാം
ഫ്രിഡ്ജിനുള്ളില് പനീര്‍ സൂക്ഷിക്കുമ്പോള്‍ എപ്പോഴും വായു കടക്കാതെ അടച്ച് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അടച്ചുവെയ്ക്കാതെ നേരിട്ട് ഫ്രിഡ്ജില്‍ വെയ്ക്കുന്നത് പനീര്‍ ഉറപ്പ് വയ്ക്കുന്നതിനും രുചി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു
മുറിയിലെ താപനിലയില്‍ സൂക്ഷിക്കാം
പാചകം ചെയ്യാന്‍ ധാരാളം സമയമുണ്ടെങ്കില്‍ ഈ വിദ്യ പ്രയോഗിക്കാം. ഫ്രിഡ്ജില്‍ നിന്നെടുത്തപാടെ നിങ്ങള്‍ പനീര്‍ പാചകത്തിന് ഉപയോഗിക്കാറുണ്ടോ? എന്നാല്‍, ഇങ്ങനെ ഒരിക്കലും ചെയ്യരുത്. പാചകം ചെയ്യുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും പനീര്‍ പുറത്തെ താപനിലയില്‍ സൂക്ഷിക്കണം. ഇത് പനീറിന്റെ മൃദുത്വം വീണ്ടെടുക്കാന്‍ സഹായിക്കും.
ഇളംചൂടുവെള്ളത്തില്‍ സൂക്ഷിക്കാം
പെട്ടെന്നായിരിക്കും വീട്ടില്‍ വിരുന്നുകാരെത്തിയത്. വളരെപ്പെട്ടെന്ന് പനീര്‍ ഉപയോഗിച്ച് കറി തയ്യാറാക്കേണ്ടി വരുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന എളുപ്പവഴിയാണിത്. പനീറെടുത്ത് മുറിച്ച് ചെറിയ കഷ്ണങ്ങളാക്കുക. ഇത് ഒരു പാത്രത്തില്‍ അല്പം ചെറുചൂടുവെള്ളമെടുത്ത് അതില്‍ ഇട്ടുവയ്ക്കുക. പനീര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കണമെന്നില്ല. അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ പനീര്‍ വെള്ളത്തില്‍ നിന്ന് എടുത്തുമാറ്റി ഉപയോഗിക്കാം.
ആവി കൊള്ളിക്കാം
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക. ഈ പാത്രത്തിന്റെ മുകളില്‍ ഒരു അരിപ്പപാത്രം വെച്ച് അതിനുമുകളില്‍ പനീര്‍ കഷ്ണങ്ങള്‍ നിരത്തുക. ഇത് ഒരു അടപ്പ് വെച്ച് മൂടുക. 10-15 മിനിറ്റിന് ശേഷം അടപ്പ് മാറ്റി പനീര്‍ ഉപയോഗിക്കാം.
പനീര്‍ അവസാനം ചേര്‍ക്കാം
പാചകം ചെയ്യുമ്പോള്‍ മസാലയില്‍ പനീര്‍ അവസാനം ചേര്‍ക്കാം. ആദ്യം പനീര്‍ ചേര്‍ക്കുമ്പോള്‍ അത് അമിതമായി വെന്തുപോകുകയും റബ്ബര്‍ പോലെ തോന്നിപ്പിക്കുകയും ചെയ്യും.
Content Highlights: kitchen tips, cooking tips, easy way to soften paneer, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..